സേവനങ്ങള്‍ക്ക് മാതൃകയായി എന്‍.എസ്.എസ് യൂനിറ്റ്
ചിറ്റൂര്‍: 'നോട്ട് മീ ബട്ട് യൂ ' എന്ന എന്‍.എസ്.എസ് പദ്ധതിസേവനങ്ങള്ക്ക് മാതൃകയായി എന്‍.എസ്.എസ് യൂനിറ്റ്യുടെ കാഴ്ചപ്പാട് ജീവിതത്തില്‍ സ്വാംശീകരിക്കണമെന്ന് ജീവിത നൈപുണ്യ പരിശീലകന് എസ്. ഗുരുവായൂരപ്പന്. ജീവിതം എനിക്ക് വേണ്ടിയുള്ളതല്ല മറ്റുള്ളതിന് വേണ്ടിയാണെന്ന സ്വാമി വിവേകാനന്ദന്റെ വിശാല വീക്ഷണം യുവതീ യുവാക്കള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ അതായിരിക്കും യഥാര്‍ഥ സേവനമെന്ന് ചിറ്റൂര്‍ ഗവ.വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണംനടത്തുകയായിരുന്നു.
വീടുകളില്‍ നിന്നും ശേഖരിച്ച ഉപയോഗ ശൂന്യമായ പച്ചക്കറി അവശിഷ്ടങ്ങളില്‍ നിന്നും ജൈവകൃഷിക്ക് ആവശ്യമായ 'എന്‍സൈം' തയാറാക്കുന്നതിനുള്ള പരിശീലനം നല്കി.
ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന ലളിതവും ശക്തവുമായ യോഗ മാര്‍ഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിശീലിപ്പിച്ചു.
'പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം' പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഭക്ഷണമുപയോഗിച്ച് എലപ്പുള്ളിയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കു നല്കി. ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് യൂനിറ്റ് നമ്പര്‍ 273ലെ എന്‍.എസ്. എസ് പ്രോഗ്രാം ഓഫിസര്‍ എ. സുമിജാന് പറഞ്ഞു.
പിന്തുണയുമായി പ്രിന്‍സിപ്പല്‍ ആര്. രാജീവന്, അധ്യാപകരായ സിന്ധു, മഞ്ജുഷ കൂടെയുണ്ട്. എന്‍.എസ് എസ് പ്രവര്‍ത്തകരായ ആര്. അഖില, റോഷ്നി, ആതിര, സ്നേഹ, ആര്യദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."