ഇരു വൃക്കകളും തകരാറിലായ സുനീറക്ക് വേണം സുമനസ്സുകളുടെ സഹായം ഹസ്തം
പാലക്കാട്: സംസ്ഥാന മന്ത്രിസഭ 100 ദിനം തികച്ചതിന്റെ ഭാഗമായി വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, കൃഷി വകുപ്പും, തച്ചമ്പാറ ആത്മ സൊസൈറ്റിയും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജൈവകര്‍ഷക സംഗമവും സെമിനാറും നടത്തി. സെമിനാര്‍ കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കാര്‍ഷികരംഗത്ത് സബ്‌സിഡി ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെ സാധാരണക്കാരുടെ ജീവിത നിലവാരമുയര്‍ത്തുക ലക്ഷ്യമിട്ട് ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുകയും പൊതു വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതും സര്‍ക്കാര്‍ നേട്ടമായി വിജയദാസ് എം.എല്‍.എ ചൂണ്ടിക്കാട്ടി.
മണ്ണും മനുഷ്യനും പ്രകൃതിയും സംരക്ഷിക്കപ്പെടുന്നുണ്ട്. സാധാരണക്കാരന് ആശങ്കയില്ലാതെ സുരക്ഷിത ഭക്ഷണം കഴിച്ചുകൊണ്ട് ഇത്തവണത്തെ ഓണം കൊണ്ടാടാന്‍ സാധിച്ചതായും എം.എല്‍.എ ചൂണ്ടിക്കാട്ടി.
പരിപാടിയോടനുബന്ധിച്ച് വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും , തച്ചമ്പാറ ആത്മ സൊസൈറ്റിയും സംയുക്തമായി നടത്തിയ സൗജന്യ പച്ചക്കറിതൈ കിറ്റ് വിതരണോദ്ഘാടനവും കെ.വി വിജയദാസ് എം.എല്‍.എ നിര്‍വ്വഹിച്ചു. സെമിനാറില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് പച്ചക്കറിതൈ കിറ്റ് സൗജന്യമായി വിതരണം ചെയ്തു.
ശുദ്ധജലക്ഷാമവും വരള്‍ച്ചയും അനുഭവപ്പെടുന്ന മേഖലയില്‍ ജലസംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്‌ളാസ് കര്‍ഷകര്‍ക്കും സെമിനാറില്‍ പങ്കെടുത്ത പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതായിരുന്നു. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും പ്രകൃതിക്ക് യോജിക്കുന്ന തരത്തിലുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഇതിനൊപ്പം സംഘടിപ്പിച്ചിരുന്നു.
മഴക്കാലത്ത് ലഭ്യമാകുന്ന ജലം മണ്ണില്‍ത്തന്നെ സംരക്ഷിച്ചുനിറുത്താന്‍ എല്ലാ വീടുകളിലും സംവിധാനമൊരുക്കിയാല്‍ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മണ്ണാര്‍ക്കാട്‌ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മൊയ്തു പറഞ്ഞു.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുജാത അധ്യക്ഷയായി. ബാബു മാസ്റ്റര്‍, സാജിദ് അലി, പി.സി. രാജന്‍, വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് മേഖലാ ഡയറക്ടര്‍ സംസാരിച്ചു.
ജൈവകൃഷിയും പ്രകൃതി സംരക്ഷണവും എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് കൃഷി ഓഫിസര്‍ മിനി ജോര്‍ജും ഉച്ചതിരിഞ്ഞ് മണ്ണ്-ജല സംരക്ഷണം എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ബിന്ദു മേനോനും ക്ലാസെടുത്തു.
സമാപന സമ്മേളനത്തില്‍ അസി. എഡിറ്റര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.
പാലക്കാടിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ജിവിതം ആസ്പദമാക്കി പി.ആര്‍.ഡി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."