സ്വരലയ നൃത്തസംഗീതോത്സവം ഒന്ന് മുതല്‍ 11 വരെ
പാലക്കാട്: സ്വരലയ നൃത്തസംഗീതോത്സവം ഒന്നു മുതല്‍ 11 വരെ ജോബീസ് മാളിലെ ഡയ്മണ്ട് ഹാളില്‍ നടക്കുമെന്ന് ടി.ആര്‍ അജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് വൈകിട്ട് അഞ്ചരക്ക് ഉദ്ഘാടന സമ്മേളനത്തില്‍ നടന്‍മാരായ വിനീത്, വി.കെ ശ്രീരാമന്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകന്‍ കാവാലം ശ്രീകുമാര്‍ പങ്കെടുക്കും.
തുടര്‍ന്ന് എം ജയചന്ദ്രനും കാവാലം ശ്രീകുമാരനും അവതരിപ്പിക്കുന്ന കര്‍ണ്ണാട്ടിക് കച്ചേരിയുണ്ടായിരിക്കും. നാലിന് വൈകീട്ട് സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേഷ് നാരായണന് ഗാനരചിതായാവ് റഫീഖ് അഹമ്മദ് നല്‍കും. തുടര്‍ന്ന് പണ്ഡിറ്റ് രമേഷ് നാരായണനുംകുടുംബവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍, ചലച്ചിത്രഗാനങ്ങളുള്‍പ്പെടുന്ന സംഗീത സായാഹ്നം അരങ്ങേറും.
എട്ടിന് വൈകിട്ട് അഞ്ചിന് ഷിബു ചക്രവര്‍ത്തി സംഗീത നിശ സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരിക്കും.
11 ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ഗായകരായ വിനോദ് ശേഷാദി, പ്രദീപ് സോമസുന്ദരം, കൗശിക് മേനോന്‍ തുടങ്ങിയവരുടെ ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഗാത്താ രഹേ മേരെ ദില്‍ ഗാനിശ നടക്കും.
12 ദിവസം നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീതോത്സവത്തില്‍ ഭരതനാട്യ കച്ചേരി, കഥക് നൃത്തം, ഒഡീസി നൃത്തം. മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങി പ്രശസ്ത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന 21 പ്രധാന പരിപാടികള്‍ക്ക് പുറമെ പാലക്കാട്ടെ കോളജുകളിലെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളുണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ സെക്രട്ടറിമാരായ പി. ഉണ്ണികൃഷ്ന്‍, എന്‍ ശ്രീകാന്ത്, ട്രഷറര്‍ പി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."