ശ്രവണവൈകല്യങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിക്കണമെന്ന് വിദഗ്ധര്‍
കൊച്ചി: ശ്രവണ വൈകല്യങ്ങള്‍ തുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലെ മാതൃക ഉള്‍ക്കൊണ്ട് എല്ലാ നവജാത ശിശുക്കളിലും ശ്രവണ പരിശോധന നടത്താന്‍ സാധിക്കുന്ന ലളിതമായ സംവിധാനങ്ങളും പ്രായോഗിക പ്രതിരോധ നടപടികളും വികസിപ്പിച്ച് നടപ്പാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ബധിരത കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.ശ്രുതിതരംഗം പദ്ധതിയിലൂടെ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി കൊക്ലിയാര്‍ ഇംപ്ലാന്റ് വഴി കേള്‍വി ശക്തി തിരികെ കൊണ്ടുവരുന്നുണ്ട്.
കേരളത്തില്‍ കേന്ദ്രീകൃത ശ്രവണ പരിശോധന നടപ്പിലാക്കിയിട്ടുള്ള ഏക നഗരം കൊച്ചിയാണെന്നും മറ്റ് ജില്ലകള്‍ ഇത് മാതൃകയാക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിഭാഗം തലവന്‍ ഡോ.പി മുരളീധരന്‍ നമ്പൂതിരി, ഓഡിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സമീര്‍ പുത്തേരി, പീഡിയാട്രിക് അക്കാദമിയുടെ ന്യൂബോണ്‍ ഹിയറിങ് സ്‌ക്രീനിങ്ങ് പ്രോഗ്രാം കണ്‍വീനര്‍ ഡോ. എബ്രഹാം പോള്‍ എന്നിവരാണ് ലോക ബധിര ദിനത്തോടനുബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തി അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."