കാംപസ് ഫ്രാന്‍സ് വിദ്യാഭ്യാസ പ്രദര്‍ശനം ഒക്ടോബര്‍ അഞ്ചിന്
കൊച്ചി: ഫ്രാന്‍സില്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ കാംപസ് ഫ്രാന്‍സ് ഒക്ടോബര്‍ അഞ്ചിന് കൊച്ചി ലുലു മാളിലെ മാരിയറ്റ് ഹോട്ടലില്‍ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രാന്‍സില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് സഹായിക്കുക, ഫ്രാന്‍സിലെ വിദ്യാര്‍ഥി ജീവിതത്തെക്കുറിച്ചുള്ള വിവരണം നല്‍കുക എന്നിവയാണ് കാംപസ് ഫ്രാന്‍സിന്റെ പ്രധാന പരിപാടികള്‍.
ഇന്ത്യയിലെ ഫ്രഞ്ച് എംബസിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് പഠന കേന്ദ്രമായ അലിയോന്‍സ് ഫ്രാന്‍സൈസുമായി ബന്ധപ്പെടാവുന്നതാണ്. പ്രദര്‍ശനത്തിന്റെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് alons.campusfrance.orgndia2016 എന്ന വെബ്‌സൈറ്റ് മുഖേനയോ 9821493979 എന്ന ഫോണ്‍ നമ്പറിലോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."