HOME
DETAILS

വേണ്ടത് സ്‌നേഹവും കരുതലും

  
backup
September 26 2016 | 19:09 PM

%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%81

അല്‍ഷിമേഴ്‌സ് രോഗത്തിനു ഫലപ്രദമായ ഔഷധം കണ്ടുപിടിക്കാത്തതുകൊണ്ടു തന്നെ സ്‌നേഹവും കരുതലും മാത്രമാണ് ആകെയുള്ള ഔഷധം. ഇന്നു പ്രചാരത്തിലുള്ള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനും മാത്രമാണു സഹായിക്കുന്നത്.

അല്‍ഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ വിഘടനമുണ്ടാകുന്നതു തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവു വര്‍ധിപ്പിക്കുന്ന മരുന്നുകളാണ് ഇന്നു ലഭ്യമായിട്ടുള്ളത്. ഡോണപ്പസിന്‍, റിവാസ്റ്റിഗ്്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്നു്് ഇന്ത്യയില്‍ ലഭ്യമാണ്.

അസുഖം നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഈ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാകും. അല്‍ഷിമേഴ്‌സ് രോഗികളില്‍ കാണുന്ന  വിഷാദം, ചിത്തഭ്രമം, ഉറക്കക്കുറവ്് തുടങ്ങിയ ലക്ഷണങ്ങള്‍ മരുന്നുകൊണ്ടു നിയന്ത്രിക്കാം. അതേസമയം അല്‍ഷിമേഴ്‌സ് രോഗം കണ്ടുപിടിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു.

അല്‍ഷിമേഴ്‌സ്
പ്രതിരോധിക്കാനാകുമോ

അല്‍ഷിമേഴ്‌സ് രോഗത്തിന്റെ യഥാര്‍ഥകാരണം വ്യക്തമല്ലാത്തതിനാല്‍ ഇതു പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളൊന്നും നിലവിലില്ല. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനിരതരാകുക, ശരിയായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഭക്ഷിക്കുക, പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക, തലയിലെ പരിക്കുകള്‍ ഒഴിവാക്കുന്നതിനു സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കുക, ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നു ഡോ. വര്‍ഷ പറയുന്നു.
അലൂമിനിയത്തിന്റെ അംശം അല്‍ഷിമേഴ്‌സിന് കാരണമാകുന്നുവെന്നു ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതും മറവിരോഗത്തെ ചെറുക്കാന്‍ സഹായിക്കും.

മറവി കവര്‍ന്ന പ്രശസ്തര്‍

ലോകപ്രശസ്തരായ അനേകം പേര്‍ മറവിരോഗത്തിന്റെ പിടിയില്‍പ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ് റെയ്ഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോള്‍ഡ് വില്‍സണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയ്, കേന്ദ്രമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വിഖ്യാത എഴുത്തുകാരന്‍ ഗാര്‍സിയ മാര്‍ക്വേസ്, 2009ലെ നോബല്‍ സമ്മാന ജേതാവ് ചാള്‍സ് കെ.കോ, മലയാള കവയത്രി ബാലാമണി അമ്മ, എന്നിവരെല്ലാം അല്‍ഷിമേഴ്‌സ് ബാധിച്ചവരാണ്.

ഭീതിയുണര്‍ത്തുന്ന കണക്കുകള്‍

ലോകത്ത് ഓരോ വര്‍ഷവും അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നുണ്ട്. അമേരിക്കയില്‍ 9.4 ദശലക്ഷവും ആഫ്രിക്കയില്‍ നാലു ദശലക്ഷവും ഏഷ്യയില്‍ 22.9 ദശലക്ഷവും  അല്‍ഷിമേഴ്‌സ് ബാധിതരാണ്. 2030 ആകുമ്പോഴേയ്ക്കും ലോകത്ത് 74.7  ദശലക്ഷമാളുകള്‍ മറവിരോഗത്തിന് അടിമപ്പെടുമെന്ന് എ.ആര്‍.ഡി.എസ്.ഐയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെ അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം എട്ടുകോടിയാകുമെന്നാണ് റിപ്പോര്‍ട്ട്്.

രോഗികള്‍ക്കുവേണ്ടി
സര്‍ക്കാര്‍ ചെയ്യുന്നത്

മറവിരോഗികള്‍ക്കായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംഘടന എ.ആര്‍.ഡി.എസ്.ഐയും അതിന്റെ ഹാര്‍മണി കേന്ദ്രങ്ങളുമാണ്. ഇതില്‍ എറണാകുളത്തെ മലബാര്‍ ഹാര്‍മണി ഹോം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള രോഗികള്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനംനല്‍കുന്നത്. എട്ടു ജീവനക്കാരാണ് ഇവിടെയുള്ളത്.

സര്‍ക്കാരിനു കീഴിലാണെങ്കിലും എ.ആര്‍.ഡി.എസ്.ഐ പ്രവര്‍ത്തകര്‍തന്നെയാണ് ഇതിന്റെ നടത്തിപ്പുകാര്‍. മറ്റു ജില്ലകളിലെ ഹാര്‍മണി ഹോമുകള്‍കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുപുറമെ തിരുവനന്തപുരം മെഡിക്കല്‍കോളജിലും മറ്റും പ്രവര്‍ത്തിക്കുന്ന ജെറിയാന്റിക് ക്ലിനിക്കുകള്‍പോലെ എല്ലാ മെഡിക്കല്‍ കോളജുകളിലും ക്ലിനിക്കുകള്‍ ആരംഭിച്ചാല്‍ അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് നല്‍കിവരുന്ന മെമാന്റിന്‍പോലുള്ള മരുന്നുകള്‍ക്ക്് 20 രൂപ മുതല്‍ 22 രൂപ വരെയാണു വില. ദിവസം രണ്ടുനേരം കഴിക്കേണ്ട ഇത്തരം മരുന്നുകള്‍ രോഗികള്‍ക്കു സൗജന്യമായോ കുറഞ്ഞനിരക്കിലോ സര്‍ക്കാര്‍ വിചാരിച്ചാല്‍ നല്‍കാവുന്നതാണ്. സാമ്പത്തികപ്രശ്‌നങ്ങള്‍മൂലം മറവിരോഗികള്‍ക്കു മരുന്നുവാങ്ങാന്‍ കഴിയാത്ത കുടുംബാംഗങ്ങള്‍ക്ക് അതു വലിയ കൈത്താങ്ങാകും..
മറവി മനുഷ്യന് അനുഗ്രഹമാണെന്നു പറയാറുണ്ടെങ്കിലും മറവിരോഗം അനുഗ്രഹമല്ല, ശാപമാണ്. ഭീകരമായ മറവിയുടെ ലോകത്ത് ഒറ്റപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതുവരെ ജീവിച്ചുവന്ന ചുറ്റുപാടും പ്രിയപ്പെട്ടവരുമെല്ലാം അന്യമാകുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചുകഴിഞ്ഞതുമായ സന്തോഷിപ്പിക്കുന്നതും വേദനിക്കുന്നതുമായ മുഹൂര്‍ത്തങ്ങളെല്ലാം മാഞ്ഞുപോകുന്ന അവസ്ഥ. ഓര്‍മ്മകളെ രോഗം തട്ടിയെടുക്കുമ്പോള്‍ നിസ്സഹായരാകുന്ന ഈ ജീവിതങ്ങള്‍ക്ക് തുണയാകേണ്ടത് നാമോരോരുത്തരുമാണ്..അവരെക്കാളും മറ്റെന്തിനെക്കാളും ഓര്‍മ്മ അധികമുള്ള നമ്മള്‍..
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago