HOME
DETAILS
MAL
മന്‍മോഹന്‍ സിങ്ങിന് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസ
backup
September 26 2016 | 19:09 PM
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആശംസ നേര്‍ന്നു. 'ദീര്‍ഘകാലം ആരോഗ്യവാനായിരിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ട്വിറ്ററില്‍ മോദി കുറിച്ച ആശംസാ വാചകം.
മന്‍മോഹന്‍സിങ്ങിന്റെ 83-ാം ജന്മദിനമായിരുന്നു ഇന്നലെ. 2004 മുതല്‍ 2014 വരെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിപദം അലങ്കരിച്ചത്. പാകിസ്താനില്‍ ജനിച്ച സിങിന്റെ കുടുംബം 1947ല്‍ വിഭജന സമയത്ത് ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."