ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കി
വെസ്റ്റ്ബാങ്ക്: രണ്ട് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കാരണം കൂടാതെ സസ്പെന്റ് ചെയ്തെന്ന് പരാതി. വെസ്റ്റ്ബാങ്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുടെ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇസ്്റാഈല്‍ സര്‍ക്കാര്‍ ആണ് ഇതിനു പിന്നിലെന്നാണ് ഇവരുടെ ആരോപണം. ഫേസ്ബുക്കില്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്്റാഈലും ഫേസ്ബുക്കും തമ്മില്‍ ഈയിടെ ധാരണ ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയും ഷെഹാബ് വാര്‍ത്താ ഏജന്‍സിയുടെ നാല് എഡിറ്റര്‍മാരുടെ അക്കൗണ്ടുകളും നീക്കം ചെയ്തിരുന്നു. 6.3 ദശലക്ഷം പേരാണ് ഈ പേജുകളെ പിന്തുടര്ന്നിരുന്നത്. ഖുദ്്സ് നെറ്റ്്വര്ക്കിലെ മൂന്നു പേരുടെ അക്കൗണ്ടുകളും നഷ്ടമായി. 5.1 ദശലക്ഷം പേരാണ് ഈ അക്കൗണ്ടുകളില്‍ കണ്ണികളായിരുന്നത്.
വെസ്റ്റ്ബാങ്കില്‍ നിന്ന് പ്രതിദിന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരായിരുന്നു ഈ രണ്ടു ഏജന്‍സികളും. അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് കാരണം വ്യക്തമാക്കിയില്ലെന്ന് ഇവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ ഫേസ്ബുക്ക് മാപ്പപേക്ഷയുമായി രംഗത്തുവന്നു. അക്കൗണ്ടുകള്‍ നീക്കിയ നടപടി യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. തുടര്‍ന്ന് മൂന്നു അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."