അശ്വതി ഇനി ജെ.ഡി.ടിയുടെ തണലില്‍
കോഴിക്കോട്: മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണ്ണാടകയിലെ കലബുറഗി അല്‍ഖമര്‍ കോളജ് ഓഫ് നഴ്‌സിങില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിനിരയായി ഗുരുതരാവസ്ഥയിലായിരുന്ന എടപ്പാള്‍ കളരിപ്പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിക്ക് വേദനകള്‍ മറക്കാനും പുതുജീവിതം കെട്ടിപ്പടുക്കാനും ജെ.ഡി.ടി ഇസ്ലാം വഴി തുറന്നു. വെളളിമാട്കുന്ന് ജെ.ഡി.ടി ഇസ്്‌ലാം നഴ്‌സിങ്‌കോളജില്‍ അശ്വതി പഠനം തുടങ്ങി.
കോളജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന അശ്വതിക്ക് താമസവും പഠനവും ചികിത്സയും ജെ.ഡി.ടി സൗജന്യമായി നല്‍കും. പി.ജി പഠനത്തിനും ജെ.ഡി.ടി അവസരമൊരുക്കുമെന്നും ജോലി നല്‍കുമെന്നും ജെ.ഡി.ടി സെക്രട്ടറി സി.പി കുഞ്ഞിമുഹമ്മദ് പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ജെ.ഡി.ടി നല്‍കിയ വാഗ്ധാനം സ്വീകരിച്ചെത്തിയ അശ്വതിക്ക് ജെ.ഡി.ടി സെക്രട്ടറി സി.പി കുഞ്ഞിമുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി സെറീന, പ്രിന്‍സിപ്പല്‍ പ്രൊഫ.സി.പി സുനിത, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്‍കി.
പഠനം നിര്‍ത്തേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് ജെ.ഡി.ടി തന്നെ ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ടെന്ന് അശ്വതി പറഞ്ഞു. അമ്മ ജാനകി, അമ്മാവന്‍ ചന്ദ്രന്‍ എന്നിവരോടൊപ്പമാണ് അശ്വതി ജെ.ഡി.ടിയില്‍ എത്തിയത്. പരീക്ഷ എഴുതാന്‍ വരണമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഗുരുതരമായ അവസ്ഥയായിരുന്നിട്ടും പഴയ കോളജില്‍ അശ്വതിയെ ആരും വിളിച്ചില്ലെന്ന് അവര്‍ പറഞ്ഞു. പ്രവേശന സമയത്ത് കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ തിരികെ ലഭിച്ചില്ലെന്നും അതിനു വേണ്ട നിയമനടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അശ്വതി പറഞ്ഞു. വിദ്യാര്‍ഥികള്‍ അശ്വതിയെ സ്വീകരിച്ചിരുത്തുന്ന രംഗം അമ്മ ജാനകിയെ കണ്ണീരണിയിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."