ഞാറയ്ക്കല്‍ ആശുപത്രി വികസനം: പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ നടപടിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍
എറണാകുളം : ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് 2012 മുതല്‍ നീക്കിവച്ചിട്ടുളള 5 കോടിയുടെ വികസന പദ്ധതി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ആശുപത്രിയില്‍ ആവശ്യാനുസരണം ജീവനക്കാരെയും നിയമിക്കണം. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയും ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡും അഞ്ച് കോടി ചെലവഴിക്കുന്നത് സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തുതായി കമ്മീഷന്‍ കണ്ടെത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാത്തതു കാരണമാണ് ഇത്തരം അലംഭാവങ്ങള്‍ സംഭവിക്കുതെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
2014 മുതല്‍ 2016 വരെ ആശുപത്രി വികസനത്തിനുള്ള പദ്ധതി രൂപരേഖയില്‍ അടയിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗോശ്രീ അതോറിറ്റിയുടെ അംഗീകാരം കിട്ടിയാല്‍ ഒന്നര വര്‍ഷത്തിനിടയില്‍ പണി പൂര്‍ത്തീകരിക്കാമെന്നാണ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് കമ്മിഷനെ അറിയിച്ചിരുന്നത്. തുക ചെലവഴിക്കുന്ന കാര്യത്തില്‍ ജില്ലാകളക്ടര്‍ ശ്രദ്ധിക്കണമെന്േനും ഉത്തരവില്‍ പറയുന്നു. ഞാറയ്ക്കല്‍ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് ഒരിക്കലും പൂട്ടരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് ഗോശ്രീ അതോറിറ്റിയും ഫോറസ്റ്റ് ഇന്‍ഡസ്ട്രീസും ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.കേരള പ്രതികരണ സമിതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."