കേന്ദ്ര സഹമന്ത്രി സംസ്‌കൃത സര്‍വകലാശാല സന്ദര്‍ശിച്ചു
കാലടി : ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്‌ഠേ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സന്ദര്‍ശിച്ച്, വിവിധ വകുപ്പ് മേധാവികളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സംവദിച്ചു.
ചരിത്രത്തിലാദ്യമായാണ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തില്‍ നിന്നും ഒരു സഹമന്ത്രി സംസ്ഥാനത്തെ സര്‍വകലാശാലയിലെത്തി വകുപ്പ് മേധാവികളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സംവദിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ പാണ്‌ഠേ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിതിന്‍ സിരിഹി എന്നിവരും കേന്ദ്രമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സുചേത നായര്‍ കേന്ദ്ര സഹമന്ത്രിയെ സ്വീകരിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജി. ഗംഗാധരന്‍ നായര്‍, ഡോ. കെ.ടി മാധവന്‍, ഡോ. വി. ജി. ഗോപാലകൃഷ്ണന്‍, ഡോ. ടി. മിനി, വിഷ്ണു ആനന്ദ്, രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."