മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് വി എസ്
മട്ടാഞ്ചേരി: രണ്ടര വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം തോപ്പുംപടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.സാമ്പത്തിക ആനുകൂല്യങ്ങള്‍ സമ്പന്നര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ പാവങ്ങളെ മറക്കുകയാണ് മോദി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയും സ്വകാര്യ വല്‍ക്കരിക്കുകയും ചെയ്ത് പൊതു സമ്പത്ത് കൊള്ളയടിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസിന്റെ നിലപാട് രാഷ്ട്രീയമായി പയറ്റുവാനുള്ള നീക്കത്തിലാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.
മൂക്കിന് താഴെ മുഹമ്മദ് അഖ്‌ലാഖ് എന്നയാള്‍ കൊല്ലപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത മോദി എങ്ങനെയാണ് മുസ്‌ലിങ്ങളെ സഹോദരങ്ങളായി കാണുമെന്ന് പറയുന്നത്.
പള്ളിക്കാരെ കൂട്ട് പിടിച്ച് മാണിയേയും കൂട്ടരേയും വശത്താക്കാനാണ് ബി.ജെ.പി ആലോചിക്കുന്നതെന്നും വി.എസ് പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.എന്‍.രവീന്ദ്രനാഥ്, എം.എം.ലോറന്‍സ്, കെ.എം.സുധാകരന്‍, പി.രാജീവ്, സി.കെ.മണിശങ്കര്‍, ബി.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."