കൊച്ചി തുറമുഖത്ത് ആദ്യത്തെ 'കാര്‍ കപ്പല്‍' ഇന്നെത്തും
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന് ഉണര്‍വേകി സ്വദേശി കാറുകളുമായി ആദ്യ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും. സംസ്ഥാന വിപണിയിലേയ്ക്കുള്ള ആഭ്യന്തര ഉല്‍പാദക കാറുകളുമായാണ് കാര്‍ കാരിയര്‍ കപ്പല്‍ എന്നറിയപ്പെടുന്ന എം.വി ഡ്രസ് ഡെന്‍ കൊച്ചിയിലെത്തുന്നത്. വിദേശനിര്‍മിതമായ കപ്പല്‍ ചെന്നൈയിലെ സിക്കാല്‍ ലോജിസ്റ്റിക്കാണ് കാര്‍ നീക്കത്തിനുള്ള കപ്പലാക്കി മാറ്റിയത്. ഒരേ സമയം 4000-4500 കാറുകള്‍ വരെ കയറ്റാവുന്ന രീതിയില്‍ 13 ഡക്കുക്കളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.
റോള്‍ ഓണ്‍ റോള്‍ ഓഫ് സംവിധാനത്തില്‍ കാറുകള്‍ കപ്പലിലേയ്ക്ക് ഓടിച്ചു കയറ്റാനും ഇറക്കാനും കഴിയും. ഓട്ടോമൊബൈല്‍ ഹബുകളായ തമിഴ്‌നാട് ഗുജറാത്ത് തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസാണ് കൊച്ചിയുമായി കോര്‍ത്തിണക്കിയത്. ആഴ്ചയിലൊരിക്കല്‍ കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തിയാണ് കാര്‍ കപ്പല്‍ സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് അതിരാവിലെ തുറമുഖത്തെ എറണാകുളം വാര്‍ഫിലെത്തുന്ന കാര്‍ കപ്പലില്‍ നിന്ന് 500 കാറുകളാണ് കൊച്ചിയിലിറക്കുന്നത്. ഒരേ സമയം ഒരു സംഘം ഡ്രൈവര്‍മാര്‍ ഓടിച്ചാണ് കപ്പലില്‍ നിന്ന് വാര്‍ഫിലേയ്ക്ക് കപ്പല്‍ ഇറക്കുക. വാര്‍ഫില്‍ 4000 ചതുരശ്ര മീറ്റര്‍ ഏരിയ ഇറക്കുമതികാര്‍ സ്റ്റോറിങ്ങിനായി ഒരുക്കിക്കഴിഞ്ഞു. ഏട്ട് പത്ത് മണിക്കുറിനുള്ളില്‍ കാര്‍ ഇറക്കുമതി പുര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇവര്‍ക്ക് തുറമുഖത്ത് സൗകര്യമൊരുക്കുന്നതോടോപ്പം വാര്‍ ഫേജ് താരിഫ് വെസ്റ്റല്‍ റിലേറ്റഡ് നിരക്കുകളില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. പ്രതിവര്‍ഷം ആറ് കോടിയോളം രൂപയാണ് കാര്‍ കപ്പല്‍ എത്തുന്നതിലുടെ കൊച്ചി തുറമുഖത്തിന് വരുമാന നേട്ടമുണ്ടാകുക. കഴിഞ്ഞ ഒരു പതിറ്റാണ്ട് നീണ്ട ശ്രമത്തിനൊടുവിലാണ് കൊച്ചി തുറമുഖത്ത് കാര്‍ കപ്പല്‍ എത്തുന്ന സാഹചര്യമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."