മാര്‍ക്കറ്റ് കോംപ്ലക്‌സ് പൊളിച്ചു; കച്ചവടക്കാര്‍ പെരുവഴിയില്‍
കാക്കനാട്: കലക്ടറേറ്റിന് സമീപം നഗരസഭ മാര്‍ക്കറ്റ് കോപ്ലക്‌സ് പുതുക്കിപ്പണിയാന്‍ പൊളിച്ചതോടെ കച്ചവടക്കാര്‍ പെരുവഴിയില്‍. കര്‍ഷകര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ നേരിട്ട് കൊണ്ടുവന്നു വിപണനം നടത്താനുള്ള സ്ഥലം എന്ന രീതിയിലാണ് കാക്കനാട് നഗരസഭ മിനി കോപ്ലക്‌സിന് സമീപം ആധുനിക രീതിയിലെന്ന പേരില്‍ മാര്‍ക്കറ്റ് സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ പല സമയങ്ങളിലായി വന്ന ഇടതുവലതു ഭരണസമിതിക്കാര്‍ പലപ്രാവശ്യം പൊളിക്കലും പുതുക്കലും അറ്റകുറ്റപണികളും നടത്തി. പിന്നീട് വാടക നല്‍കാതെ അനധികൃതമാണെന്ന് പറഞ്ഞ് ഇവിടെ നിന്നും കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.
ആധുനിക സൗകര്യങ്ങളോട് കൂടിയ മാര്‍ക്കറ്റിങ് കം ഷോപ്പിങ് കോപ്ലക്‌സ് പണിയുന്നതിനാല്‍ നഗരസഭാ അധികൃതര്‍ എല്ലാ കച്ചവടക്കാരെയും ഇവിടെ നിന്നും ഒഴിപ്പിക്കുകയും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
രണ്ട്‌നിലകളിലായി 3.75 കോടി രൂപ മുടക്കിയാണ് പുതിയ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു പറഞ്ഞു. പുതിയ കെട്ടിടം പണിക്കുള്ള ടെന്‍ഡര്‍ നേരത്തെ നടത്തിയിരുന്നു. ഓണംവരെ കച്ചവടക്കാര്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലുണ്ടായിരുന്ന നിലവിലുളള എല്ലാ കെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കി. നിര്‍മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
അനധികൃതമായി കച്ചവടം ചെയ്തിരുന്നവരാണ് ഇവിടെയുള്ളവരെന്ന് നേരത്തെ മുന്‍സിപ്പല്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ കച്ചവടം നടത്തിയിരുന്നവര്‍ക്ക് കടമുറികള്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഏതായാലും കച്ചവടത്തിന് സ്ഥലം നഷ്ടപ്പെട്ട കച്ചവടക്കാര്‍ ഇപ്പോള്‍ മാര്‍ക്കററിന്റെ മുന്‍ഭാഗത്തുള്ള മതിലിനോട് ചേര്‍ന്ന് ഷെഡ്ഡുകള്‍കെട്ടി കച്ചവടം ആരംഭിച്ചിരിക്കുകയാണ്.
മീന്‍, ഇറച്ചി, പലച്ചരക്ക് മുതല്‍ പച്ചക്കറികടകള്‍ വരെ ഇവിടെയുണ്ട്. ഇവയുടെ മാലിന്യം എവിടെ തള്ളുമെന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. പുതിയ മാര്‍ക്കറ്റ് കോപ്ലക്‌സ് കെട്ടിടം പണി പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ക്ക് കച്ചവടം ചെയ്യാന്‍ ഐഎംജി ജങ്ഷനു കിഴക്കുഭാഗത്ത് ഇന്‍ഫോപാര്‍ക്കിലേക്കുള്ള വഴിയില്‍ ത്രികോണാധികൃതിയില്‍ കിടക്കുന്ന പുറംമ്പോക്ക് സ്ഥലമാണ് നഗരസഭ അനുവദിച്ച് നല്‍കിയിട്ടുള്ളത്. എന്നാല്‍ ആ സ്ഥലം ഉപയോഗപ്പെടുത്താതെ പഴയ മാര്‍ക്കറ്റിന് സമീപം തന്നെ ഇവര്‍ തമ്പടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അനധികൃത കൈയേറ്റമെന്ന നിലയില്‍ ഏതു നിമിഷവും പൊതുമരാമത്ത് ഈ ഷെഡ്ഡുകള്‍ പൊളിച്ചുനീക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."