ജില്ലാ ആസൂത്രണ സമിതിയിലേക്ക് 11 ജില്ലാ പഞ്ചായത്തംഗങ്ങള്‍
പൈനാവ്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തംഗങ്ങളില്‍ നിന്നും 11 പേരെ തെരഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ നിന്ന് നോബിള്‍ ജോസ് ( മുരിക്കാശ്ശേരി ഡിവിഷന്‍), ഇന്‍ഫന്റ് തോമസ് ( അടിമാലി), എസ് വിജയകുമാര്‍ ( മൂന്നാര്‍), അഡ്വ. സിറിയക് തോമസ് ( ഉപ്പുതറ), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മ്മല നന്ദകുമാര്‍ ( നെടുങ്കണ്ടം), കുഞ്ഞുമോള്‍ ചാക്കോ ( വണ്ടന്‍മേട്), കൊച്ചുത്രേസ്യ പൗലോസ് ( രാജാക്കാട്), മോളി മൈക്കിള്‍ ( പാമ്പാടുംപാറ), വിജയകുമാരി ഉദയസൂര്യന്‍ ( വണ്ടിപ്പെരിയാര്‍) എന്നിവരും പട്ടികജാതി പട്ടികവര്‍ഗ്ഗം വനിതാ സംവരണ സീറ്റില്‍ സുനിത സി.വി ( മൂലമറ്റം), പട്ടികജാതി പട്ടികവര്‍ഗ്ഗം സംവരണ വിഭാഗത്തില്‍ മനോജ് കുമാര്‍ എന്‍.ടി ( കരിമണ്ണൂര്‍) എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി വര്‍ഗ്ഗ വനിതാ സംവരണ സീറ്റിലേക്ക് ഒന്നും പട്ടികജാതി വര്‍ഗ്ഗ സംവരണ വിഭാഗത്തിലേക്ക് രണ്ടും, ജനറല്‍ വിഭാഗത്തിലേക്ക് നാലും സ്ത്രീ സംവരണ വിഭാഗത്തില്‍ അഞ്ചും നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."