സ്‌കൂളിലെ സ്റ്റാഫ് റൂം കുത്തിത്തുറന്ന് എഴുപതിനായിരം രുപ കവര്‍ന്നു
വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്റ്റാഫ് റൂം കുത്തിതുറന്ന് എഴുപതിനായിരത്തില്‍പരം രുപ മോഷ്ടിച്ചു. സ്‌കൂളിലെ 15 അധ്യാപകരുടെ നിയന്ത്രണത്തിലുള്ള മുറിയിലെ ഒന്‍മ്പതോളം മേശകള്‍ കുത്തിതുറന്നാണു തുക അപഹരിച്ചത്. യൂനിഫോമിനും മറ്റ് ആവശ്യങ്ങള്‍ക്കുംവേണ്ടി വിദ്യാര്‍ഥികളില്‍ നിന്നു സമാഹരിച്ച് ഓരോ അധ്യാപകരും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ശുചീകരണത്തിനെത്തിയ ജീവനക്കാരിയാണു സ്റ്റാഫ് റൂമും അതിനുള്ളിലെ മേശകളും കുത്തിതുറന്ന നിലയില്‍ കണ്ടത്. മുറിയിലെ മറ്റ് വിലവെടുപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലാപ്‌ടോപ്പിന്റെ ഒരു കവര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മേശക്കുള്ളിലെ റെക്കോഡുകളും മറ്റും അലങ്കോലപ്പെടുത്തിയ നിലയിലാണ്. കുത്തിപ്പൊളിച്ച താഴും താക്കോലും കണ്ടെത്താനായിട്ടില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ്, എസ്.ഐമാരായ എം സാഹില്‍, ജോയി തോമസ്, എ.എസ്.ഐ വി.ആര്‍ സുകുമാരന്‍, എച്ച്.സി സി.ഐ സജി, എസ് സിനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. കോട്ടയത്തു നിന്നും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.
അടുത്തകാലത്തായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വൈക്കത്ത് വര്‍ധിച്ചുവരികയാണ്. ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം ബി.എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ അടുത്തകാലത്ത് മോക്ഷണശ്രമം ഉണ്ടായെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. വലിയ തുക അപഹരിച്ച സംഭവം ലിറ്റില്‍ തെരേസാസ് സ്‌കൂളിലാണുണ്ടായത്.
മൂന്ന് മോഷണസംഭവങ്ങളും സമാന രീതിയിലാണ്. അധ്യാപകരില്‍ പലരും പരീക്ഷ ഡ്യൂട്ടിയില്‍ പോയിരുന്നകൊണ്ട് എത്രമാത്രം തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നും ലഭിച്ച വിവരം അനുസരിച്ച് എഴുപതിനായിരത്തില്‍പരം രുപയുടെ നഷ്ടം കണ്ടെത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പിള്‍ സി.ജെ ലിസിയമ്മ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."