യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലിസുകാര്‍ക്ക് കല്ലേറ്
കോട്ടയം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ.്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
കലക്ടറേറ്റ് കവാടത്തില്‍ പൊലിസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചവിട്ടിയൊടിക്കാനും ശ്രമം നടത്തി.
പൊലിസ് സംയമനം പാലിച്ചതിനാലാണ് സംഘര്‍ഷം ഒഴിവായത്. ഗാന്ധി സ്ക്വയറില്‍ നിന്ന് രാവിലെ 11 ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസുകാര്‍ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് കുര്യന് ജോയ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടാണ് സമരത്തിന് ഇറങ്ങേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമര രംഗത്തുള്ളവരുമായി ചര്‍ച്ച നടത്താമെന്ന വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് സമരം ആദ്യ ഘട്ടം വിജയിച്ചു. എന്നാലും പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാകും വരെ സമരവുമായി മുന്നോട്ടുപോകും.
കെ.പി.സി.സി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, പി.എ സലിം, യൂത്ത് കോണ്‍ഗ്രസ,് കെ.എസ്.യു ഭാരവാഹികളായി ജോബോയ് ജോര്‍ജ്, ജോബിന് ജേക്കബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."