ജില്ലയില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്: മാതാപിതാക്കള്‍ ആശങ്കയില്‍
കോട്ടയം: മാതാപിതാക്കളെ ആശങ്കയിലാക്കി ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിക്കുന്നുവെന്നു റിപ്പോര്‍ട്ട്.
പോസ്‌പോ നിയമം നടപ്പാക്കിയതിനുശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ ഉണ്ടായിരിക്കുന്നത് ഈ വര്‍ഷമാണ്. വെറും ഏഴുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതു 65 കേസുകള്‍.
നിയമം പ്രാബല്യത്തിലെത്തിയ 2013 ആകെ റിപ്പോര്‍ട്ട് ചെയ്തത് 27 കേസുകള്‍ മാത്രമായിരുന്നു. 2014ല്‍ കേസുകളുടെ എണ്ണം 66 ആയിരുന്നു. എന്നാല്‍ 2015ല്‍ കേസുകളുടെ എണ്ണം 51 ആയി കുറഞ്ഞു.മുന്‍ വര്‍ഷം ചെറിയ തോതില്‍ എണ്ണം കുറഞ്ഞപ്പോള്‍ ഇത്തവണ പുറത്തു വന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. ജില്ലയില്‍ സുരക്ഷകള്‍ ശക്തമാക്കുമ്പോഴും കുട്ടികളുടെ കാര്യത്തില്‍ ഇന്നു പലര്‍ക്കും ആശങ്കയാണ്. വീട്ടില്‍ നിന്നു പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് ഇവിടെ. ലൈംഗികമായി കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോഴും യാതൊന്നും ചെയ്യാന്‍ കഴിയാതെ അധികൃതരും ബുദ്ധിമുട്ടുകയാണ്.
ലഭ്യമായ കണക്കുകള്‍ പ്രകാരം ജനുവരി, ഏപ്രില്‍, മെയ് മാസങ്ങളില്‍ പത്തു കേസുകള്‍ വീതവും ഫെബ്രുവരിയില്‍ ഒന്‍തും മാര്‍ച്ചില്‍ എട്ടും ജൂണില്‍ ഏഴും ജൂലൈയില്‍ 11 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയ്ക്കുശേഷം ജില്ലയില്‍ മണിമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനതലത്തില്‍ കോട്ടയം ഇക്കാര്യത്തില്‍ ആറാം സ്ഥാനത്താണ്.
ഇത്തരത്തില്‍ ദൈനം ദിനം ജില്ലയിലെ വിവധ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ നെഞ്ചിടിപ്പോടെയാണു മാതാപിതാക്കള്‍ കഴിയുന്നത്. ബോധവത്കരണവും മറ്റും നടത്താറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവയൊന്നും ഫലപ്രദമാകുന്നില്ലെന്നതിന്റെ തെളിവാണു പുതിയ കണക്കുകള്‍. പൊതു വാഹനങ്ങളില്‍ പോലും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും നിയമം നോക്കുകുത്തിയാകുന്ന കാഴ്ച്ചയ്ക്കാണ് അക്ഷരനഗരി സാക്ഷ്യം വഹിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
പോക്‌സോ ചട്ടപ്രകാരമുള്ള കേസുകളുടെ മേല്‍നോട്ടം സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മിഷനാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ സെഷന്‍സ് കോടതികളെ പോക്‌സോ നിയമ പ്രകാരം പ്രത്യേക കോടതികളാക്കി മാറ്റി ഇവിടങ്ങളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു.
ഈ കോടതികളിലെ കേസുകളുടെ ബാഹുല്യവും ജില്ലാ ജഡ്ജിമാരുടെ കോടതി ഭരണ ചുമതലകളും മൂലമാണു കേസുകള്‍ പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായത്. വിവിധ മേഖലകളില്‍നിന്നുള്ള അപേക്ഷകളെ തുടര്‍ന്നു ഹൈക്കോടതി ഇടപെട്ട് ഒന്നാം അഡീഷണല്‍ ജില്ലാ കോടതികളെ ചില്‍ഡ്രന്‍സ് കോടതികളായി ഹൈക്കോടതി നിശ്ചയിച്ച് ഉത്തരവിറക്കി.
ഇത്തരം കോടതികളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ നിയമനം കുറവാണ്. ഇതാണ് കേസ് നടത്തിപ്പിന് കാലതാമസം വരാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."