ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു; എന്‍.ആര്‍.പി.എം ചാമ്പ്യന്‍മാര്‍
ആലപ്പുഴ: ജില്ലാ സീനിയര്‍ ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. എന്‍.ആര്‍.പി.എം. ഹയര്‍സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.
ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ രാജീവ് ജി (ആര്‍.സി.എഫ്.) കരുവാറ്റ ഒന്നാംസ്ഥാനം നേടി. സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. മറ്റം രണ്ടാം സ്ഥാനവും പെണ്‍കുട്ടികളില്‍ എന്‍.ആര്‍.പി.എം.എച്ച്.എസ്. എസ്. ഒന്നാം സ്ഥാനവും സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്‍.ആര്‍.പി.എം. രണ്ടാം സ്ഥാനവും നേടി. സീനിയര്‍ പുരുഷവിഭാഗത്തില്‍ മറ്റം സെന്റ് ജോണ്‍സ് ഒന്നാം സ്ഥാനവും എന്‍.ആര്‍.പി.എം.എച്ച്.എസ്. എസ്.രണ്ടാം സ്ഥാനവും ആര്‍.സി.എഫ്., എസ്.കെ.വി. എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എന്‍.ആര്‍.പി.എം.എച്ച്.എസ്. എസ്.ഒന്നാം സ്ഥാനവും കേരള സ്‌പോര്‍ട്‌സ് അക്കാദമി രണ്ടാം സ്ഥാനവും, സെന്റ് ജോണ്‍സ് എസ്.കെ.വി. എച്ച്.എസ്.എസ്. എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ജില്ലാ ടീമിന്റെ ക്യാമ്പിലേക്കുള്ള സെലക്ഷനുകള്‍ പ്രഖ്യാപിച്ചു. ജില്ലാ ക്യാമ്പ് 29-ാം തീയതി മറ്റം സെന്റ് ജോണ്‍സില്‍ ആരംഭിക്കും.
വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ്‍ തോമസ് സമ്മാനവിതരണം നടത്തി. സന്തോഷ് ജോസഫ്, ഷജിത്ത് ഷാജി, സുരേഷ്‌കുമാര്‍ എസ്.കെ. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."