സ്വദേശാഭിമാനിയുടെ നാടുകടത്തല്‍ ദിനം ആചരിച്ചു
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ 106-ാം നാടുകടത്തല്‍ വാര്‍ഷിക ദിനാചരണം തിരുവനന്തപുരം പ്രസ്സ് ക്ലബ് , സാമൂഹ്യ നീതി സംരക്ഷണവേദി , സ്വദേശാഭിമാനി റസിഡന്‍സ് , കരിനട ആശ്രയ , ജനപക്ഷം ഇലവുംമൂട് റസിഡന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നു.
ഇന്നലെ രാവിലെ അരങ്കമുകള്‍ കൂടില്ലാവീടിനുമുന്നില്‍ സ്വദേശാഭിമാനിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കൂടിയ സാംസ്‌കാരിക കൂട്ടായ്മയും അനുസ്മരണയോഗവും പ്രസ്സ് ക്ലബ് സെക്രട്ടറി അജയന്‍ ഉദ്ഘാടനം ചെയ്തു. കൊടങ്ങാവിള വിജയകുമാര്‍ അധ്യക്ഷനായി. അതിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അശോക്കുമാര്‍ , വാര്‍ഡ് മെമ്പര്‍ ആര്‍.സിന്ധു , സാമൂഹ്യ നിതി സംരക്ഷണ വേദി പ്രസിഡന്റ് അഡ്വ.എന്‍.ബെന്‍സര്‍ , ആകാശവാണി മുന്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ , ജയകുമാര്‍ , രഞ്ചിത് , കരുണാകരന്‍നായര്‍ , ശ്രീജന്‍ , അയണിതോട്ടം കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്കുമാര്‍ സ്വഗതവും , പ്രസ്സ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗം രാജേന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 106-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കിലുളള പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ അഡ്വ. മോഹന്‍ദാസും മുന്‍ എം.എല്‍.എ എ.ടി.ജോര്‍ജും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി. ചടങ്ങില്‍ അഡ്വ.കെ.ആര്‍.പത്മകുമാര്‍ , എം.ആര്‍.സൈമന്‍ , എം.വേണുഗോപാലന്‍തമ്പി , ചരിത്രമാളിക അഭിലാഷ് , മുഖര്‍ശംഖ് കൃഷ്ണന്‍ , മാമ്പഴക്കര സോമന്‍ , രാധാകൃഷ്ണന്‍കുവളശ്ശേരി , ഇരുമ്പില്‍ ശ്രീകുമാര്‍ , ശൈ ലേന്ദ്രകുമാര്‍ , അഡ്വ.കെ.വിനോദ് സെന്‍ , ഓലത്താന്നി അനില്‍ , കൊല്ലിയോട് സത്യനേഷന്‍ , വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, അഡ്വ.ആര്‍.അജയകുമാര്‍, എസ്.കെ.മിഥുന്‍, വിനീത് ,അക്ഷയ്, ഗ്രാമം പ്രവീണ്‍, വി.എസ്.ശ്യാംനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: മലയാള മാധ്യമ ആചാര്യന്‍മാര്‍ക്ക് ആദരം അര്‍പ്പിച്ച് മാധ്യമ വിദ്യാര്‍ഥികള്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവര്‍ക്കാണ് കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആദരമൊരുക്കിയത്. ഇരുവരുടെയും നഗരത്തിലെ പ്രതിമകള്‍ ശുചീകരിച്ചും പുഷ്പാര്‍ച്ചന നടത്തിയുമായിരുന്നു ആദരം. രാമകൃഷ്ണപിള്ളയുടെ 106ാം നാടുകടത്തല്‍ വാര്‍ഷികദിനത്തില്‍ കേസരി സ്മാരക ജേര്‍ണലിസം ട്രസ്റ്റിന്റെ സഹകരണത്തോടെയായിരുന്നു ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചത്. പാളയത്തുള്ള രാമകൃഷ്ണപിള്ളയുടെയും പുളിമൂട്ടില്‍ കേസരിയുടെയും പ്രതിമകളാണ് ശുചീകരിച്ചത്. കേരള സര്‍വകലാശാല ജേര്‍ണലിസം പഠന വിഭാഗം നവംബറില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമ മേളയായ ടേക് മീഡിയാ ഫെസ്റ്റിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. ജേര്‍ണലിസം പഠന വിഭാഗം മേധാവി ഡോ. സുഭാഷ് കുട്ടന്‍, കേസരി സ്മാരക ജേര്‍ണലിസം ട്രസ്റ്റ് ചെയര്‍മാന്‍ സി. റഹീം, അധ്യാപകരായ എം.എസ് ഹരികുമാര്‍, ജെ. മാഗി, പി.വി. യാസിന്‍ എന്നിവരും മുപ്പതോളം വിദ്യാര്‍ഥികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."