ബാലരാമപുരത്ത് കുഞ്ഞിന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍
ബാലരാമപുരം: ചന്തയില്‍ മത്സ്യം വാങ്ങാനെത്തിയ സ്ത്രിയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്നും മാലപ്പൊട്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
പാലക്കാട് ഒലവാക്കോട് വില്ലേജില്‍ ഒലവാക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ഡോര്‍ നമ്പര്‍ 122-ല്‍ അന്തോണിയുടെ മകള്‍ വിചിത്ര (27) , ഒലവാക്കോട് വില്ലേജില്‍ റെയില്‍വേ സ്റ്റേഷനു സമീപം ഡോര്‍ നമ്പര്‍ 113-ല്‍ മുത്തുമാരിയുടെ മകള്‍ കവിത (27) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടിയായിരുന്നു സംഭവം.
കുളത്തൂരില്‍
വീട്ടമ്മയുടെ മാല
പൊട്ടിക്കാന്‍ ശ്രമം
ശ്രീകാര്യം: കുളത്തൂര്‍ അരശുംമൂട് ഊരുട്ടുപറമ്പ് ക്ഷേത്രത്തിനു സമീപം പട്ടാപ്പകല്‍ ആക്ടീവാ സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
അരശുംമൂട് പൂവത്ത് വിളാകത്ത് ജീന ജെ. നായരു (27) ടെ രണ്ട് പവന്റെ മാലയാണ് സംഘം അപഹരിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അരശുംമൂട് ജങ്ഷനില്‍ ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന ജീന ജെ. നായരുടെ പിന്നാലെ സ്‌കൂട്ടറില്‍ വന്ന യുവാക്കള്‍ മാല പിടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി കൈ തട്ടിമാറ്റിയതിനാല്‍ ശ്രമം വിഫലമാകുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സംഘം കടന്നു. വിവരമറിഞ്ഞ് പൊലിസെത്തി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. മാല നഷ്ടപ്പെടാത്തതിനാല്‍ ജീന പൊലിസില്‍ പരാതി നല്‍കിയിട്ടില്ല.
വൃദ്ധയുടെ
മാല കവര്‍ന്നു
നെയ്യാറ്റിന്‍കര: ബാലരാമപുരത്തിനു സമീപം രാമപുരത്ത് വൃദ്ധയുടെ രണ്ട് പവന്റെ മാല കവര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാമപുരം സ്വദേശിനി ശുശീലയുടെ (65) മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. ശുശീല ത ന്റെ മകളുടെ മക്കളെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടക്കി കൊണ്ടുവരുന്ന സമയത്ത് പുറകില്‍ നിന്നും ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ച് കടക്കുകയായിരുന്നു. നെയ്യാറ്റിന്‍കര പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."