ബി.ജെ.പി-സി.പി.ഐ സംഘട്ടനം: നാലുപേര്‍ക്ക് പരുക്ക്
കൊട്ടാരക്കര: പ്ലാപ്പള്ളി കാക്കത്താനത്ത് ബി.ജെ.പി-സി.പി.ഐ സംഘട്ടനത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.
സാരമായി പരുക്കേറ്റ നാലുപേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി പത്തോടെ കാക്കത്താനം ജങ്ഷനിലായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകരായ കാക്കത്താനം ബിനു സദനത്തില്‍ ബിനു (40), ദീപാനിവാസ് സുരേഷ് കുമാര്‍ (36), സി.പി.ഐ പ്രവര്‍ത്തകരായ കാക്കത്താനം സിജില്‍ ഭവനില്‍ സിബിന്‍ (22), ബന്ധുകാക്കത്താനം അറുകോട് മേലേതില്‍ സഞ്ജു (31) എന്നിവരാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഹിറ്റാച്ചി ജോലിക്കാരനായ സി.പി.ഐ പ്രവര്‍ത്തകനായ സിബിന്‍ ജോലി കഴിഞ്ഞ് കാക്കത്താനം ജങ്ഷനില്‍ നില്‍ക്കുമ്പോള്‍ ഇരുപതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.ഐ പറയുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ സുരേഷ്‌കുമാര്‍ ബൈക്കില്‍ രാത്രി ഒന്‍പതരയോടെ നെല്ലിക്കുന്നം ഭാഗത്തേക്ക് പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി ഒരു സംഘം സി.പി.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ബി.ജെ.പിയുടെ പരാതിയില്‍ പറയുന്നത്. സുരേഷ്‌കുമാറിനെ ആക്രമിക്കുന്നതുകണ്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് ബിനുവിന് പരുക്കേറ്റതെന്നും ഇവര്‍ പറയുന്നു.
സി.പി.ഐ പ്രവര്‍ത്തകരുടെ കേന്ദ്രമായിരുന്നു കാക്കത്താനം. കഴിഞ്ഞ ഒരു വര്‍ഷമായി സി.പി.ഐയില്‍ നിന്നും പലരും ബി.ജെ.പി യിലേക്ക് വന്നിരുന്നു. പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് പ്ലാപ്പള്ളി-കാക്കത്താനം മേഖലകളില്‍ അസ്വാരസ്യങ്ങളും ചെറിയ സംഘര്‍ഷവും നിലനിന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലന്നും കുംബവഴക്കാണന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."