ബൈക്കില്‍ പോയ കമിതാക്കളെ പിന്തുടര്ന്നു വീട്ടുകാരെത്തി; നടുറോഡില്‍ കൂട്ടയടി
ശാസ്താംകോട്ട: ബൈക്കില്‍ പോയ കമിതാക്കളെ പിന്തുടര്ന്നു വീട്ടുകാരെത്തിയതു നടുറോഡില്‍ സംഘര്‍ഷത്തിനു കാരണമായി.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ മൈനാഗപ്പള്ളി കുറ്റിയില്‍ ജങ്ഷനിലായിരുന്നു സംഭവം. ചെറിയഴീക്കല്‍ സ്വദേശികളായ യുവതിയും യുവാവുമായിരുന്നു ബൈക്കിലെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ മൂന്നുകാറുകളിലായി ഇവരെ പിന്തുടര്‍ന്നുവരുകയായിരുന്നു. കുറ്റിയില്‍മുക്കില്‍ കാര്‍ ബൈക്കിലിടിപ്പിക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു അടുത്തു ജങ്ഷനില്‍ വച്ചു കാറിലെത്തിയവര്‍ ബൈക്കിടിച്ചു മറിച്ചിട്ട ശേഷം ഇരുവരെയും നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. യുവാവ് തിരിച്ചും ആക്രമിച്ചതോടെ സംഘര്‍ഷമായി.
സമീപത്തെ തടിമില്ലില്‍ നിന്നും വിറകുകഷണങ്ങള്‍ എടുത്താണ് പരസ്പരം ആക്രമിച്ചത്. ബഹളംകേട്ട് സമീപവാസികളെത്തിയെങ്കിലും ഒന്നുംചെയ്യാനായില്ല. വിവരമറിഞ്ഞെത്തിയ പൊലിസാണ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഇരുവരും നേരത്തേ രജിസ്റ്റര്‍വിവാഹം നടത്തിയതിന്റെ തെളിവു ലഭിച്ചതിനാല്‍ പൊലിസ് യുവതിയെ യുവാവിനൊപ്പംവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."