യൂത്ത്‌കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര പന്തലിലേക്ക് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും സ്വാശ്രയ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പൊലിസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി.വൈസ് പ്രസിഡന്റ് സൂരജ് രവി ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു.
മാര്‍ച്ച് കണ്ടുനിന്ന വിദ്യാര്‍ഥിയെ പൊലിസ് പിടികൂടിയതു പ്രവര്‍ത്തകരും പൊലിസുമായി വാക്കേറ്റത്തിനു കാരണമായി. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും പല പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. തുടര്‍ന്നു മാര്‍ച്ചില്‍ പങ്കെടുത്തവരെ ബലം പ്രയോഗിച്ച് പൊലിസ് വാനില്‍ കയറ്റി വാതില്‍ വലിച്ചടപ്പോഴാണ് സൂരജ് രവിയുടെ കൈവിരലുകള്‍ക്കു പരുക്കേറ്റത്. സൂരജിനെ ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞ പൊലിസ് പിന്നീട് നിലപാട് മാറ്റിയതും പ്രതിഷേധത്തിനു കാരണമായി.
മാര്‍ച്ചിനു ശേഷം നടന്ന യോഗത്തില്‍ കൊല്ലം ലോക്‌സഭാ പ്രസിഡന്റ് എസ്.ജെ.പ്രേംരാജ് അധ്യക്ഷനായി. മാവേലിക്കര ലോക്‌സഭാ പ്രസിഡന്റ് സജി ജോസഫ്, സംസ്ഥാന സെക്രട്ടറി സവിന്‍ സത്യന്‍, നേതാക്കളായ ആര്‍.അരുണ്‍രാജ്, അനീഷ് പടപ്പക്കര, കിഷോര്‍ അമ്പലക്കര, സാജന്‍ കൊട്ടിയം, മനു അരവിന്ദ്, നിഷാ പ്രസാദ്, ഷെഫീഖ് ചെന്താപ്പൂര്, സുരേഷ് ചന്ദ്രന്‍, നെല്‍സണ്‍ തോമസ്, ശരത് പട്ടത്താനം, രതീഷ് ചന്ദ്രന്‍, സന്തോഷ് തുപ്പാശ്ശേരി, കൃഷ്ണവേണി ശര്‍മ്മ, ഗീതാകൃഷ്ണന്‍, കുരുവിള ജോസഫ്, വിനു മംഗലത്ത്, അഖില്‍ മൊട്ടക്കുഴി, ഷെമീര്‍ ചാത്തിനാംകുളം, അസൈന്‍ പള്ളിമുക്ക്, ജാക്‌സണ്‍ നീണ്ടകര, കൗശിഖ്, അഖില്‍ ഭാര്‍ഗ്ഗവന്‍, റോജന്‍ ഇടിക്കുള തുടങ്ങിയവര്‍ പ്രകടനത്തിനും ഉപരോധസമരങ്ങള്‍ക്കും നേതൃത്വം നല്‍കി.
ഇന്നു നടക്കുന്ന യൂത്തുകോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ ജില്ലയില്‍ നിന്നും ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."