HOME
DETAILS

ഗാന്ധിഭവനില്‍ തെരഞ്ഞെടുപ്പ്: പ്രചാരണം തുടങ്ങി

  
backup
September 26 2016 | 21:09 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81


പത്തനാപുരം: ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്‌നേഹഗ്രാമം പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു.
രണ്ടു പാനലുകളായാണ് മത്സരം.ഈ മാസം 30 നാണ് വോട്ടെടുപ്പ്. സ്‌നേഹഗ്രാമം പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകളാണുള്ളത്. ഓരോ വാര്‍ഡില്‍ നിന്നും ഓരോ അംഗത്തെ തെരഞ്ഞെടുക്കും. പാറുവമ്മ ബ്ലോക്ക്, സ്‌നേഹരാജ്യം, ജീവകാരുണ്യം, ജീസസ് ഭവന്‍, ഗുരുകാരുണ്യം, സബര്‍മതി, ശാന്തിമന്ദിര്‍, ബത്‌ലഹേം, ഷെല്‍ട്ടര്‍ ഹോം എന്നിങ്ങനെയാണ് വാര്‍ഡുകളുടെ പേരുകള്‍.
ഇവയെല്ലാം തന്നെ ഗാന്ധിഭവനുള്ളില്‍ അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ പേരുകളാണ്. എല്ലാ അന്തേവാസികള്‍ക്കും ഗാന്ധിഭവന്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടാകും. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ക്കും എട്ടാം ക്ലാസ്സ് വരെ പഠിക്കുന്ന പതിനാല് വയസിനു താഴെയുള്ള കുട്ടികള്‍ക്കും വോട്ടവകാശമില്ല.
സ്ഥാനാര്‍ഥികള്‍ സ്വഭാവശുദ്ധിയുള്ളവരും സ്ഥിരമായി ഗാന്ധിഭവനില്‍ താമസിക്കാന്‍ ആഗ്രഹമുള്ളവരും ക്ഷമയും സഹനശക്തിയുമുള്ളവരുമായിരിക്കണം എന്നതാണ് മാനദണ്ഡം. പഞ്ചായത്ത് അംഗങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവരില്‍ നിന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ക്ഷേമകാര്യ ചെയര്‍മാനെയും തെരഞ്ഞെടുക്കും. കൂടാതെ ഒരു രക്ഷാധികാരിയെയും അഡൈ്വസറെയും പഞ്ചായത്ത് സെക്രട്ടറിയെയും ഗാന്ധിഭവന്‍ ട്രസ്റ്റ് നോമിനേറ്റ് ചെയ്യും. പഞ്ചായത്ത് സമിതിയുടെ ഭരണകാലാവധി ഒരു വര്‍ഷമാണ്. 18നായിരുന്നു പത്രികാസമര്‍പ്പണം ആരംഭിച്ചത്. 22 ന് സൂക്ഷ്മപരിശോധന നടന്നു. 23 ന് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചിഹ്നങ്ങള്‍ നല്‍കുകയും ചെയ്തു. രണ്ടു പാനലുകളായി മത്സരിക്കുന്നവര്‍ക്ക് നല്‍കിയിട്ടുള്ള ചിഹ്നം ഓട്ടോറിക്ഷയും ഫോണുമാണ്. കക്ഷിരഹിതന് വിമാനവും ചിഹ്നമായി നല്‍കി. 30 ന് രാവിലെ ഏഴ് മുതല്‍ പത്തുവരെയാണ് പോളിംഗ്. 10.30 ന് വോട്ടെണ്ണല്‍ ആരംഭിക്കും. എണ്ണിത്തീരുന്നതിനുസരിച്ച് ഫലപ്രഖ്യാപനവും നടക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ 20 മിനുട്ട് ആഹ്ലാദപ്രകടനം നടത്താം. അന്നേദിവസം 11.30 നു തന്നെ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ക്ഷേമകാര്യ ചെയര്‍മാനെയും തിരഞ്ഞെടുക്കും. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2 ന് രാവിലെ 11ന് ് പുതിയ പഞ്ചായത്ത് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
ഗാന്ധിഭവനിലെ ശുചിത്വം, അച്ചടക്കം, കൃഷി എന്നിവയുടെ ചുമതലയാണ് സ്‌നേഹഗ്രാമം പഞ്ചായത്തിനുള്ളത്. വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പാനലാണ് കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് ഭരിക്കുന്നത്. പോരുവഴി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും ഇപ്പോള്‍ ഗാന്ധിഭവനിലെ അന്തേവാസിയുമായ ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലും മത്സരരംഗത്തുണ്ട്.
പാനലിലൊന്നും പെടാതെ സ്ഥിരമായി സ്വതന്ത്രനായി മത്സരിച്ചു വിജയിക്കുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ വി. ഗാനപ്രിയന്‍ ഇക്കുറിയും സജീവമായി മത്സരരംഗത്തുണ്ട്. തങ്ങള്‍ അനാഥരല്ല, കര്‍മ്മശേഷിയുള്ള ഭരണാധികാരികളാണ് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാണ് എന്ന ചിന്തയിലൂടെ ഗാന്ധിഭവന്‍ കുടുംബാംഗങ്ങളെ ശക്തിപ്പെടുത്തുക കൂടി തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമാണെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറയുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago