HOME
DETAILS
MAL
ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി
backup
September 26 2016 | 22:09 PM
വാടാനപ്പള്ളി: പട്ടാപ്പകല്‍ പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തിയ യുവാവിനെ വികാരിയും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടി. പൊലിസിനു കൈമാറി. വരാപ്പുഴ ഓടത്തെക്കന് ബിജു (40)വാണ് പിടിയിലായത്. ഇയാളില്‍നിന്ന് മോഷണം നടത്തിയ 3000രൂപ കïെടുത്തു. ഇന്നലെ ഉച്ചയ്ക്ക് കïശ്ശാങ്കടവ് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് സംഭവം. പള്ളിക്കകത്ത് കടന്ന ഇയാള്‍ അള്‍ത്താരക്ക് സമീപത്തെ ഭണ്ഡാരം കുത്തി തുറക്കുന്നത് സി.സി ടിവിയില്‍ കാണാനിടയായ വികാരി ഫാ.ജോസഫ് പൂവത്തൂക്കാരന്‍ മോഷ്ടാവിന്റെ അടുത്തെത്തിയതോടെ ഇയാള്‍ പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന് വികാരി ശബ്ദമുïാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്ന്ന് മോഷ്ടാവിനെ പിടികൂടി. അന്തിക്കാട് പൊലിസിന് കൈ മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."