കല്യാണമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് മോക്ഷണ സംഘം വിലസുന്നു
ചെറുതുരുത്തി: കല്യാണമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്ന സംഘം നാടാകെ വിലസുന്നു. കുടുംബാംഗങ്ങളോടൊപ്പമെത്തുന്ന കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുന്നവരില്‍ പുരുഷന്മാരോടൊപ്പം വനിതകളും ഉള്‍പ്പെടുന്നു. എളുപ്പം മോക്ഷണം നടത്താമെന്നത് തസ്‌ക്കരന്മാര്‍ക്ക് അനുഗ്രഹമാവുകയാണ്. തിരക്കിനിടയില്‍ ആളില്ലാത്ത സ്ഥലത്തേക്ക് കുട്ടികളെ കൊïു പോയാണ് മോക്ഷണം. സംസ്ഥാനം മുഴുവന്‍ ബന്ധമുള്ള ഇത്തരം സംഘാംഗങ്ങളിലൊരാള്‍ ഷൊര്‍ണൂരില്‍ കാമറ കണ്ണില്‍ കുടുങ്ങി. ചെറുതുരുത്തി സ്വദേശികളായ മൊയ്തീന്‍ ഖദീജ ദമ്പതികളുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടിയുടെ മാല കവര്‍ന്ന യുവാവാണ് കാമറ കണ്ണില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കുളപ്പുള്ളി ബ്ലൂ ഡയമï് ഓഡിറ്റോറിയത്തില്‍ വച്ചാണ് മോക്ഷണം നടന്നത്. എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിനിടയില്‍ മോഷ്ടാവ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊïുപോയി ഒരു പവന്‍ തൂക്കമുള്ള മാല ഊരിയെടുക്കുകയായിരുന്നു. മണ്ണാര്‍ക്കാട് സ്വദേശികളായ ദമ്പതികളുടെ പെണ്‍കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ പൊലിസിന് കൈമാറിയിട്ടുï്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."