കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: സ്വാശ്രയ കോളജ് ഫീസ് വര്‍ധവിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര് മഹേഷും നടത്തുന്ന ഉപവാസ സമര പന്തലിലേക്ക് പൊലിസ് നടത്തിയ നരനായാട്ടിനെതിരെയും പിണറായി സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരേയും യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്ററി കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
വയനാട് പാര്‍ലമെന്ററി മണ്ഡലം ജന.സെക്രട്ടറി പി.ടി മുത്തലിബ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ദ്രജിത്ത്, ശശി പന്നിക്കുഴി, ഒ.ആര് രഘു, സാലി റാട്ടക്കൊല്ലി, ജഷീര്‍ പള്ളിവയല്‍ സംസാരിച്ചു. സംഷാദ് മരക്കാര്‍, ഷംസീര്‍ അരണപ്പാറ, സിറില്‍ അമ്പലവയല്‍, വൈ. രഞ്ജിത്ത്, അമല്‍ അജ്മല്‍, സിറാജ്, പ്രകാശന്, സന്തോഷ്കുമാര്‍, ജോസ് ബെന്‍ജോണ്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."