HOME
DETAILS
MAL
കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ബി.ജെ.പി ജില്ലാ പ്രസിഡന്റുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്ക്
backup
September 27 2016 | 01:09 AM
ഉദുമ: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ബി.ജെ.പി പ്രവര്‍ത്തകരായ പ്രദീപ് ആഡൂര്, ദിലീപ്, ഡ്രൈവര്‍ ഗുരു എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ വിദ്യാനഗര്‍ കൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."