കെ മാധവന് നീലേശ്വരത്തിനു മാഷ് അനൂപ് പെരിയല്‍
നീലേശ്വരം: കഴിഞ്ഞ ദിവസം നിര്യാതനായ കെ മാധവന് നീലേശ്വരത്തിനു സ്വന്തം മാഷാണ്. അദ്ദേഹത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് കന്നട എഴുത്തുകാരനായ നിരഞ്ജന പിന്നീട് കയ്യൂര്‍ സമരം ആസ്പദമാക്കിയുള്ള ചിരസ്മരണ എന്ന നോവല്‍ രചിച്ചത്. അതിലെ മാഷ് എന്ന എന്ന കഥാപാത്രം മാധവേട്ടനാണെന്നു നിരഞ്ജന പിന്നീടു പറഞ്ഞിട്ടുമുണ്ട്. കെ മാധവന് നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ഗാന്ധിജിയുടെ കേരളാ സന്ദര്‍ശനം. അദ്ദേഹത്തിന്റെ വരവു ആഘോഷമാക്കിമാറ്റാന് അന്നത്തെ കാസര്‍കോട് താലൂക്കിലെ കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും ജനങ്ങള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നീലേശ്വരത്തുകാരനായിരുന്ന വിദ്വാന് പി കേളുനായര്‍ 'നാളെയാണല്ലോ നാളെയാണല്ലോ' ആ പുണ്യദിനം എന്ന ഗാനവും രചിച്ചു. ഗ്രാമഗ്രാമാന്തരങ്ങളില്‍ അന്നു ഈ ഗാനം അലയടിച്ചിരുന്നു. മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടയില്‍ രാജാസിലെ വിദ്യാര്‍ഥികളും അധ്യാപകരും റെയില്‍വേ സ്റ്റേഷനില്‍ ചെന്നു അദ്ദേഹത്തെ കണ്ടു. ട്രെയിനില്‍ നിന്നു പുറത്തിറങ്ങിയില്ലെങ്കിലും തന്നെ കാണാന്‍ വന്നവരെ ഗാന്ധിജി നിരാശരാക്കിയില്ല. സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം അവര്‍ക്കു നല്കി. അത് ഇന്നും രാജാസ് സ്കൂള്‍ ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്.
പിന്നീടു സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ദേശീയ വിദ്യാലയങ്ങള്‍ രൂപം കൊണ്ടു. ഇതിന്റെ ഭാഗമായി വെള്ളിക്കോത്തു സ്ഥാപിച്ച വിജ്ഞാനദായിനി പാഠശാലയില്‍ മാധവനും വിദ്യാര്‍ഥിയായിരുന്നു. തുടര്‍ന്നു ഹിന്ദി വിശാരദ് പാസായ മാധവേട്ടന് നീലേശ്വരം രാജാസില്‍ സായാഹ്ന ഹിന്ദി പാഠശാല ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇദ്ദേഹത്തിന്റെ കീഴിലാണു ഹോസ്റ്റലില്‍ താമസിച്ചു കൊണ്ട് നിരഞ്ജന ഹിന്ദി പഠിച്ചത്. മാധവേട്ടനിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നിരഞ്ജനയിലും നിറഞ്ഞു. തുടര്‍ന്നാണു ചിരസ്മരണ രചിക്കുന്നത്.
എപ്പോഴെങ്കിലും വീണ്ടും നീലേശ്വരത്തു പോകാന്‍ സാധിച്ചാല്‍ രാജാസ് ഹൈസ്കൂളിന്റെ പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്ക്കാറുള്ള റോസാപൂക്കള്‍ പറിച്ചെടുക്കുകയും കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അര്‍പ്പിക്കുകയും വേണമെന്നു പിന്നിട് നിരഞ്ജന തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെയും നീലേശ്വരത്തേയും കുറിച്ചുള്ള ഓര്‍മകള്‍ എന്നും മാധവേട്ടനില്‍ നിറഞ്ഞു നിന്നിരുന്നതായി മുന്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്ട്രോളറും ചരിത്രാധ്യാപകനും ഇപ്പോഴത്തെ നീലേശ്വരം നഗരസഭാ ചെയര്‍മാനുമായ പ്രൊഫ.കെ.പി ജയരാജന് സ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 months agoമലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍
Kerala
• 2 months agoഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്
National
• 2 months agoസെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്സ്
National
• 2 months agoമനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്
Kerala
• 2 months agoഎല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
Kerala
• 2 months ago'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം' സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'
International
• 2 months agoഅങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം
Kerala
• 2 months agoവയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala
• 2 months agoതൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
Kerala
• 2 months agoജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി
Kerala
• 2 months agoഎയര്‍ഇന്ത്യ എക്സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
Kerala
• 2 months agoഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം
Kerala
• 2 months agoഇറാന്- ഇസ്റാഈല്‍ സംഘര്‍ഷം: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു
Business
• 2 months agoതെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്റാഈല്‍
International
• 2 months agoനിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 2 months agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 2 months agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 2 months agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
റോബോട്ടിക് സര്‍ജറിയിലൂടെയാണ് മുഴ നീക്കം ചെയ്തത്.