കോടതി ഉത്തരവുണ്ടായിട്ടും സ്വന്തം സ്ഥലത്ത് വീട് വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് വീട്ടമ്മയുടെ പരാതി
നിലമ്പൂര്‍: നിയമാനുസൃതമായി ലഭിച്ച ഭൂമിയില്‍ സാമൂഹ്യവിരുദ്ധര്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തന്നതില്‍ നടപടി വേണമെന്ന് ഭൂഉടമ കണ്ണാട്ടില്‍ ഫാത്തിമ ബീവി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനു സമീപത്തെ കല്യാണി ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏറെ നാളത്തെ നിയമ പോരാട്ടത്തിലൂടെ ഇവര്‍ക്ക് ലഭിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഹൈക്കോടതി വരെ ശരിവെച്ചിട്ടും ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ സാമൂഹ്യ വിരുദ്ധര്‍ അനുവദിക്കുന്നില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലിസ് സംരക്ഷണത്തില്‍ കോടതി ആമീന്റെ നേതൃത്വത്തില്‍ വേലി കെട്ടിയിരുന്നുവെങ്കിലും പിറ്റേ ദിവസം സാമൂഹ്യ വിരുദ്ധര്‍ ഇത് തകര്‍ത്തു. വ്യാജ രേഖ ചമച്ചാണ് താന്‍ ഭൂമി കൈവശപ്പെടുത്തിയതെന്നാണ് ഇപ്പോഴത്തെ ആരോപണം. പ്രസ്തുത ഭൂമിയില്‍ നിര്‍ഭയത്തോടെ പ്രവേശിക്കുവാനും വീട് നിര്‍മിക്കുവാനുമുള്ള സാഹചര്യം ഉണ്ടാകണം. പകരം ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണെങ്കില്‍ പൊലിസ് സ്‌റ്റേഷനു മുന്നില്‍ നിരാഹാര സമരമടക്കം നടത്തേണ്ടി വരുമെന്നും ഫത്തിമ ബീവി പറഞ്ഞു. നേരത്തെ തന്നെ പല ദല്ലാള്‍മാരെയും അയച്ച് ഈ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കള്‍ ആണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാരെന്നും ഇവര്‍ ആരോപിച്ചു. മുനിസിപ്പാലിറ്റിക്കോ, എം.പി, എം.എല്‍.എ ഫണ്ടുപയോഗിച്ച് നിയമാനുസൃതം മാര്‍ക്കറ്റ് വിലക്ക് ഭൂമി വിട്ടു നല്‍കാന്‍ ഒരുക്കമാണെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."