HOME
DETAILS

നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരുക്ക്

  
backup
September 27 2016 | 01:09 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81


എടവണ്ണപ്പാറ: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു മറിഞ്ഞു. യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ വെട്ടുപാറ അങ്ങാടിയിലെ നിസ്‌കാര പള്ളിക്കു സമീപമായിരുന്നു അപകടം.
അരീക്കോട് ഭാഗത്തുനിന്ന് എടവണ്ണപ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് ചാലിയാര്‍ പുഴയിലേക്കു പതിച്ചത്. അന്‍പതടിയോളം താഴ്ചയിലേക്കു മറിഞ്ഞ കാര്‍ വെള്ളത്തില്‍ എത്തിയെങ്കിലും യാത്രക്കാരായ രണ്ടു പേരും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടി സ്വദേശികള്‍  സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. കാറിന്റെ ഗ്ലാസുകള്‍ പൊളിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കുന്ദമംഗലം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സഹോദരനെ കോളജിലെത്തിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ഇരുവരെയും ആദ്യം എടവണ്ണപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലുമെത്തിച്ചു ചികിത്സ നല്‍കി. വാഴക്കാട് പൊലിസ് സ്ഥലത്തെത്തി. നേരത്തേ നിരവധി അപകടങ്ങള്‍ സംഭവിച്ച ഇവിടെ സമാനമായ അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു.     

അപകടം തുടര്‍ക്കഥ; മൈലപ്പുറത്ത് നാട്ടുകാര്‍ റോഡുപരോധിച്ചു
മലപ്പുറം: മലപ്പുറം-കോട്ടക്കല്‍ റൂട്ടില്‍ മൈലപ്പുറത്ത് അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച് അപകടങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അപകടങ്ങളില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാര്‍ഥിക്കു പരുക്കേറ്റു. തുടര്‍ന്നാണ് മൈലപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പൊലിസെത്തി ചര്‍ച്ച നടത്തിയാണ് അര മണിക്കൂറോളം നീണ്ട ഉപരോധം അവസാനിപ്പിച്ചത്. നല്ല റോഡായതിനാല്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ വരുന്നതെന്നും പ്രദേശത്ത് ഹോംഗാര്‍ഡിനെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഇന്നു മലപ്പുറം പൊലിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.  

പുത്തനങ്ങാടി-കോട്ടക്കല്‍ റോഡില്‍ ലോറി മറിഞ്ഞു
വേങ്ങര: പുത്തനങ്ങാടി-കോട്ടക്കല്‍ റോഡില്‍ മഞ്ഞാമാട് കടവിനും പുതുപ്പറമ്പ് കാരാട്ടങ്ങാടിക്കുമിടയില്‍ അപകടം തുടര്‍ക്കഥായാകുന്നു. കഴിഞ്ഞ ദിവസം കോട്ടക്കലില്‍നിന്നു സിമന്റുമായി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതടക്കം അഞ്ചിലധികം അപകടങ്ങളാണ് രണ്ടാഴ്ചയ്ക്കകം ഇവിടെ നടന്നത്.
ദിവസങ്ങള്‍ക്കു മുന്‍പു രണ്ടു കാറുകളും രണ്ടു പിക്കപ്പ് റിക്ഷകളും നിരവധി ബൈക്കുകളും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. എടരിക്കോടുനിന്നു പുതുപ്പറമ്പ് അങ്ങാടിവഴി കാരാട്ടാലുങ്ങല്‍ ചെങ്കുത്തിറക്കം കഴിഞ്ഞെത്തുന്നതും വേങ്ങരയില്‍നിന്നു മഞ്ഞാമാട് പാലം കടന്നെത്തുന്നതുമായ ഇവിടെ കൊടിയ വളവും ഒരു ഭാഗം എട്ടടിയോളം താഴ്ചയുമാണ്.

രണ്ടിടത്ത് വാഹനാപകടം;
നാലു പേര്‍ക്ക് പേര്‍ക്ക് പരുക്ക്
വളാഞ്ചേരി: എടയൂര്‍ മാവണ്ടിയൂര്‍ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൂക്കാട്ടിരി പൊട്ടികുന്നത്ത് ശിഹാബ് (27), മുസ്‌ലിയാര്‍ അകത്ത് ഷമീര്‍ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. ഉച്ചയ്ക്കു രണ്ടോടെ പൂക്കാട്ടിരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ മറ്റൊരപകടത്തില്‍ പൂക്കാട്ടിരി സ്വദേശികളായ നവാസ് (19), അഫ്‌സല്‍ (19) എന്നിവര്‍ക്കു പരുക്കേറ്റു. രണ്ടപകടങ്ങളിലുമായി പരുക്കേറ്റവരില്‍ മൂന്ന് പേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ അഫ്‌സലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സാമ്പത്തിക ശേഷിയുണ്ടായിട്ടും പട്ടിണിമരണം; ഞെട്ടലോടെ എടപ്പാള്‍
എടപ്പാള്‍: കോടികള്‍ വിലവരുന്ന സ്വത്തുണ്ടണ്ടായിട്ടും ദിവസങ്ങളോളം പട്ടിണി കിടന്നുണ്ടണ്ടായ മരണം എടപ്പാളിനെ ഞെട്ടിച്ചു. വര്‍ഷങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ശോഭനയും മകള്‍ ശ്രുതിയും ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. സ്വത്തു തര്‍ക്കം, മാനസിക രോഗം എന്നിവയെ തുടര്‍ന്നു ബന്ധുക്കളുമായി അകന്നു ജീവിക്കുകയായിരുന്നു ഇരുവരും.
വല്ലപ്പോഴും മാത്രം പുറത്തുപോകാറുള്ള ഇവര്‍ ദിവസങ്ങളായി പുറത്തിറങ്ങിയിരുന്നില്ല. ചില അയല്‍വാസികളും നാട്ടുകാരും ഇവര്‍ക്കു ഭക്ഷണവും പണവും നല്‍കിയിരുന്നു. വാര്‍ഡംഗം റാബിയ വിവരങ്ങള്‍ അന്വേഷിക്കാറുമുണ്ട്. ദിവസങ്ങളായി പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതിനായി വാര്‍ഡംഗം  സ്ഥലത്തെയപ്പോഴാണ് മരിച്ച വിവരമറിയുന്നത്.
മരിച്ച ശോഭനയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു മകള്‍. തുടര്‍ന്ന് പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
ഭക്ഷണം കഴിക്കാതെ അവശനിലയിലായ മകളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ പട്ടണത്തോടു ചേര്‍ന്ന് ആറ് സെന്റ് സ്ഥലവും ശോഭനയുടെ അമ്മ നല്‍കിയ 20 സെന്റ് സ്ഥലവും ഇവര്‍ക്കുണ്ട്.

സ്റ്റേഷനിലെ മരണം: സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു
വണ്ടൂര്‍: പൊലിസ് സ്‌റ്റേഷനില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി െൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ടൂര്‍ സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. ലോക്കപ്പില്‍ ലത്തീഫിനു മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നു ഡിവൈ.എസ്.പി പറഞ്ഞു
സ്‌റ്റേഷനിലെ ലോക്കപ്പിലും ജനറല്‍ ഡയറിയിരിക്കുന്ന ഭാഗത്തും സ്റ്റേഷന്‍ കോമ്പൗണ്ടിനു പുറത്തേക്കുമായി നാലു കാമറകളാണുള്ളത്.
ഇതില്‍ ജി.ഡിയുടെ ഭാഗത്തേക്കുള്ള കാമറയില്‍ ലത്തീഫ് ശുചിമുറിയിലേക്കു പോകാന്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനോട് അനുവാദം ചോദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏറെ സമയമായിട്ടും ശുചിമുറിയില്‍നിന്നു പുറത്തു വരാത്തതിനെ തുടര്‍ന്നു വെപ്രാളപ്പെട്ട് ഓടുന്ന പൊലിസുകാരെയും പിന്നീടുള്ള സംഭാഷണങ്ങളുമെല്ലാം കണ്ടെത്തിയതായി അന്വേഷണ സംഘാംഗങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  12 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  12 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  12 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  12 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  12 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  12 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  12 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  12 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  12 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago