പൊളിച്ച വെയ്റ്റിങ് ഷെഡ് വീണ്ടും നിര്‍മിക്കും
കൂട്ടിലങ്ങാടി: പൊളിച്ച വെയ്റ്റിംഗ്ഷെഡ് പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെ വീണ്ടും നിര്‍മിക്കാന്‍ നീക്കം. അനധികൃതമായി കെട്ടിയ വെയ്റ്റിംഗ് ഷെഡ് നിര്‍മാണമാണു പൊലിസ് ഇടപെട്ടു പൊളിച്ചത്.
കൂട്ടിലങ്ങാടി പഞ്ചായത്തിലെ കൊളപ്പറമ്പ് എം.എം.യു.പി സ്കൂളിനോടു ചേര്‍ന്നു സ്കൂളിനു മുന്‍ വശത്തായി വെണ്ണക്കോട് റോഡിലാണു പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ വെയ്റ്റിംഗ് ഷെഡിനായി തറയും മറ്റും നിര്‍മിച്ചത്. സ്കൂളിനു മുന്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡ് നിര്‍മാണം വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടാകുമെന്നും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുമെന്നും കാണിച്ചു സ്കൂളധികൃതര്‍ പൊലിസിലും പഞ്ചായത്തധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നു പൊലിസ് ഇടപെട്ടു നിര്‍മാണം തടയുകയും തറ പൊളിച്ചു നീക്കുകയുമായിരുന്നു. എന്നാല്‍ പ്രാദേശിക സി.പി.എം ഘടകത്തിന്റെ അപേക്ഷയിന്മേല് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്തു ഭരണ സമിതി യോഗം ഷെഡ് നിര്‍മാണത്തിനു അനുമതി നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷ എതിര്‍പ്പു വകവെക്കാതെയാണു ഭരണസമിതി യോഗം നിര്‍മാണാനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."