ജില്ലാ ആശുപത്രിയിലെ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കണം: പ്രൊട്ടക്ഷന്‍ ഫോറം
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജനറേറ്റര്‍ എത്തിയിട്ടും വൈദ്യുതി നിലച്ചാല്‍ അത്യാഹിത വിഭാഗത്തിലും പേ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡിലും ജനറല്‍ വാര്‍ഡിലുമുള്ള രോഗികള്‍ ഇരുട്ടിലാകുന്ന പ്രവണത തുടരുകയാണെന്നും ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടി കൈകൊള്ളണമെന്നും ജില്ലാ ആശുപത്രി കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ ഫോറം അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ജനറേറ്റര്‍ കൊണ്ടുവന്നെങ്കിലും സാങ്കേതിക തടസ്സം കാണിച്ച് ഇതുവരെ സ്ഥാപിച്ചിട്ടില്ല. നേരത്തേ ആശുപത്രിയില്‍ ഉപയോഗിച്ചിരുന്നത് 20 കെ.വി. ജനറേറ്ററിന് വേണ്ടിയുള്ള വൈദ്യുതി ലൈനായിരുന്നു. എന്നാല്‍ പുതിയ ജനറേറ്റര്‍ 125 കെ.വി. ആയതിനാല്‍ പഴയ ലൈന്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി പുതിയ ലൈനും ജനറേറ്റര്‍ സ്ഥാപിക്കലും കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡിന്(കെല്‍) കരാര്‍ നല്‍കിയത് 15 ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നായിരുന്നു.
കഴിഞ്ഞ മാസം 27ന് ജനറേറ്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇത് വരെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പേവാര്‍ഡില്‍ കഴിയുന്ന രോഗികളായ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും നെബുലൈസേഷന്‍ നല്‍കാന്‍ ഇതുമൂലം സാധിക്കാത്തത് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുന്നതായി പരാതി ഉയര്‍ന്നുകഴിഞ്ഞു.
ഇതിന് മുന്‍പ് വാടകക്ക് ഉപയോഗിച്ചിരുന്ന ജനറേറ്ററിനൊപ്പം കേബിളുകളും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി എല്ലായിടത്തും എത്തിയിരുന്നു. കരണ്ട് പോകുന്ന സമയത്ത് ജനറേറ്റര്‍ ഉപയോഗിച്ച് ആശുപത്രി മുഴുവന്‍ വൈദ്യുതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.ടി റൂണ്‍സ്‌ക്കര്‍, അന്‍വര്‍ സാദത്ത് കല്ലിങ്ങല്‍, പി.കെ. യൂനുസ്, അബു തോരപ്പ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."