കാട്ടാനശല്യം തുടരുന്നു; ചോലമു@ണ്ടയില്‍ അഞ്ച് വൈദ്യുതിക്കാലുകള്‍ തകര്‍ത്തു
കരുളായി: മൂത്തേടം പഞ്ചായത്തിലെ കാട്ടാനയുടെ വിളയാട്ടത്തിന് ശമനമാവുന്നില്ല. നിരന്തരമെത്തുന്ന കാട്ടനകള്‍ കാര്‍ഷിക വിളകളാണ് നശിപ്പിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്കാലുകളാണ് തകര്‍ത്തത്. മൂത്തേടം കെ.എസ്.ഇ.ബി സെക്ഷനോഫീസിന് കീഴിലെ ചോളമു@ണ്ടയിലാണ് അഞ്ചോളം വൈദ്യുതിക്കാലുകള്‍ ആന ഒറ്റ രാത്രി കൊ@് തകര്‍ത്തത്.
കഴിഞ്ഞ കുറേ ആഴ്ചകളായി പഞ്ചായത്തിലെ ബാലങ്കുളത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കിലോമീറ്ററുകളുടെ വ്യത്യാസത്തിലാണ് ചോളമു@ണ്ടയിലും നാശം വരുത്തിയത്. മേഖലയിലെ പമ്പ് ഹൗസിലേക്കുള്ള ത്രീ ഫേസ് ലൈനിന്റെ പോസ്റ്റുകളാണ് ആന തകര്‍ത്തത്. ഇവയ്‌ക്കെല്ലാം പുറമെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങും ഇലക്ട്രിക് ലൈനിലേക്ക് മറിച്ചിട്ടുണ്ട@്.
ആനയുടെ ഒറ്റ ദിവസത്തെ ആക്രമണം വഴി കെ.എസ്.ഇ.ബിയ്ക്ക് അന്‍പതിനായിരം രൂപയുടെ നഷ്ടമാണ് ഉ@ണ്ടായത്. രാത്രി പത്തരയോടെയാണ് ഒറ്റായാനെത്തി പോസ്റ്റുകള്‍ തകര്‍ത്തത്. പോസ്റ്റ് തകര്‍ന്നതോടെ മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരുന്നു. തുടര്‍ന്ന് രാവിലെയാണ് കണക്ഷന്‍ മാറ്റി നല്‍കി പുന:സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."