സംസ്ഥാനപാതയോരത്ത് മാലിന്യം തള്ളുന്നു; തെരുവുനായ ശല്യം വര്‍ധിച്ചെന്ന്
ചങ്ങരംകുളം: സംസ്ഥാനപാതയിലെ കോലിക്കര മുതല്‍ കാളാച്ചാല്‍ വരെയുള്ള റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതുമൂലം തെരുവ്നായ ശല്യം മൂലം റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാരും പരിസരവാസികളും പറയുന്നു.
ദിനംപ്രതി നൂറുകണക്കിന് ചാക്കുകളിലായിട്ടാണ് സാമൂഹ്യവിരുദ്ധര്‍ രാത്രികാലങ്ങളില്‍ മാലിന്യം റോഡരികില്‍ തള്ളുന്നത്. കോഴിമാലിന്യം, അറവ്ശാലയിലെ മാലിന്യം, ഹോട്ടലിലെ മാലിന്യം തുടങ്ങിയവ ചാക്കില്‍ കെട്ടിയാണ് ഇവിടെ തള്ളുന്നത്. ഇത് പരിസരപ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമാക്കിയിരിക്കുകയാണ്. ഇതുമൂലം പരിസരവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. കിണറുകളിലും മറ്റു കുടിവെള്ള സ്രോതസ്സുകളിലും കാക്കകളും മറ്റും കൊത്തിവലിച്ചിടുന്നത് മൂലം പകര്‍ച്ചവ്യാധി ഭീഷണിയുമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ക്ക് മൂക്ക് പൊത്തിപോകേണ്ട അവസ്ഥയാണുള്ളത്. രാത്രികാലങ്ങളില്‍ പൊലിസ് പെട്രോളിങ് ശക്തമാക്കി സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."