സ്വാശ്രയ സമരം: യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു മാര്‍ച്ചിനുനേരെ ജലപീരങ്കി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ നയത്തിനെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര് മഹേഷും നടത്തുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ പരുക്കേറ്റ വെള്ളയില്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷിബുവിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30ന് ഡി.സി.സി ഓഫിസില്‍ നിന്ന് സമാധാനപരമായി പ്രകടനം നയിച്ചെത്തിയ മുന്നൂറോളം വരുന്ന പ്രവര്‍ത്തകരെ ഡി.ഡി.ഇ ഓഫിസ് പരിസരത്ത് ബാരിക്കേഡ് ഉയര്‍ത്തി പൊലിസ് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഡി.ഡി.ഇ ഓഫിസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചതാണ് രംഗം കലുഷിതമാക്കിയത്.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ കോളജ് വിഷയം ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചവരാണ് ഇന്ന് അതിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും വിദ്യാഭ്യാസ കച്ചവടം നടത്താന്‍ പാടില്ലെന്ന ധര്മസമരത്തിനെതിരേ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. പിണറായി വിജയന്റെ കച്ചവട താല്പര്യങ്ങളാണ് ഫീസ് വര്‍ധനയ്ക്ക് കാരണം. പഠിച്ച് വളരണമെന്നാഗ്രഹിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍. ഊമപ്പെണിന് ഉരിയാട പയ്യനെന്ന പോലെ ഇടതുപക്ഷത്തിനും ഉരിയാടാ മുഖ്യമന്ത്രിയെ കിട്ടി. പുലിയാണെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി മൂന്നു മാസം കൊണ്ട് എലിയാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.പി നൗഷീര്‍ അധ്യക്ഷനായി. എം.കെ രാഘവന് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി ആദം മുല്‍സി, പി.കെ രാഗേഷ്, രമേശ് നമ്പിയത്ത്, എം. ധനീഷ്ലാല്‍ സംസാരിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.പി ദുല്‍ക്കിഫില്‍, ഷാജി മുണ്ടക്കല്‍, രമ്യാ ഹരിദാസ്, ജയ്സല്‍ അത്തോളി, പ്രസാദ് അമ്പലക്കോത്ത്, സി.വി ഷംജിത്ത്, ജിതേഷ് മുതുകാട്, ശ്രീജേഷ് ഊരത്ത്, ഷഫ്നാസ് അലി, സവിന്‍ മോനു, അഷ്റഫ് എടക്കാട്, ആര്. ഷഹിന്‍, കെ.എം അഭിജിത്ത് മാര്‍ച്ചിന് നേതൃത്വം നല്കി.
മാര്‍ച്ചിനു ശേഷം പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."