പൊലിസുകാരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തും: എസ്.പി
കണ്ണൂര്‍: പൊലിസുകാരുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുമെന്ന് എസ്.പി സഞ്ജയ് കുമാര്‍. കേരളാ പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ യാത്രയയപ്പും ഉന്നത വിജയം നേടിയ പൊലിസുകാരുടെ മക്കള്‍ക്കു കാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവരോട് മാന്യമായി പെരുമാറണം. സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന നല്ലപ്രതികരണം ജനങ്ങള്‍ക്ക് പൊലിസുകാരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനിടയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഹാരവിതരണവും അദ്ദേഹം നിര്‍വഹിച്ചു. പ്രസിഡന്റ് ടി.കെ രത്നകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി എം ഗോവിന്ദന്, ഡിവൈ.എസ്.പി പി.പി സദാനന്ദന്, സി.ആര് ബിജു, ടി.കെ സാഗുല്‍, കെ.ജി പ്രകാശ് കുമാര്‍, ടി ബാബു, കെ രാജന്, കെ.എം നാരായണന്, ടി.പി ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."