രക്തദാതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ഥന വിഫലം നദീറ യാത്രയായി
കണ്ണൂര്‍: നാലു രാപ്പകല്‍ രക്തവുമായി ഓടിനടന്ന രക്തദാതാക്കളുടെയും ബന്ധുകളുടെയും അരോഗ്യ പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിനും പ്രാര്ഥനയക്കും നദീറയുടെ ജീവന് രക്ഷിക്കാനായില്ല. പ്രസവത്തിനു ശേഷമുïായ രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ ലബ്ബത്തെരുവില് കണ്ണുകുത്തി ഹൗസില്‍ നദീറ(37)യാണ് ഇന്നലെ രാവിലെ 11.30ഓടെ മരണപ്പെട്ടത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രസവത്തിനായി കണ്ണൂര്‍ ആശിര്‍വാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖപ്രസവത്തിനു ശേഷം അമിതരക്തസ്രാവത്തെ തുടര്‍ന്ന് കൊയിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി വാട്ട്സ് ആപ് ഗ്രൂപ്പിലും സമൂഹ മാധ്യമങ്ങള്‍ വഴിയും ശ്രമം നടത്തിയിരുന്നു. നെഗറ്റീവ് ഗ്രൂപ്പായിട്ടു പോലും കണ്ണൂര്‍, കാസര്‍കോട്, മാഹി എന്നിവിടങ്ങളില്‍ നിന്നായി പാതിരാത്രി 50ഓളം പേര് നദീറയെ രക്ഷിക്കാനായി ആശുപത്രിയില്‍ എത്തിയിരുന്നു.
അതിലധികം പേര് ഫോണ്‍ മുഖാന്തിരവും മറ്റും രക്തദാന സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ നദീറ വിധിക്ക് കീഴടങ്ങുകയായിരുന്നു. നദീറ പ്രസവിച്ച ആണ്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ അഷ്റഫിന്റെ ഭാര്യയാണ് നദീറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."