നേവല്‍ അക്കാദമിക്കായി സ്ഥലം ഏറ്റെടുക്കില്ല
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാദമിക്കായി രാമന്തളി പഞ്ചായത്തില്‍ നിന്നു വീïും ഭൂമി ഏറ്റെടുക്കില്ലെന്ന് അക്കാദമി കമാന്‍ഡന്റ് ഉറപ്പു നല്കി. സ്ഥലം ഏറ്റെടുക്കുന്ന നീക്കം നടക്കുന്നതിനിടെ സി കൃഷ്ണന് എം.എല്‍.എ നേവല്‍ അക്കാദമി കമാന്‍ഡന്റ് കമലേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു ലഭിച്ചത്. നേരത്തെ 2800 ഏക്കര്‍ ഭൂമി അക്കാദമിക്കായി വിട്ടു നല്കിയവരില് ഇപ്പോഴും പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരുïെന്നും വീïും 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം രാമന്തളിയിലെ സാധാരണ ജനങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്നും എം.എല്‍.എ നേവല്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
മൂന്നാംഘട്ട സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നതായി 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോള്‍ അക്കാദമിയിലെ ജൈവ അജൈവ മാലിന്യങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്ന സ്ഥിതിയുï്.
ഇതിനു പരിഹാരമായി വെയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റ് തയാറാക്കുമെന്നും മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും നിര്‍മാണ പ്രവൃത്തികളിലും മറ്റും നാട്ടുകാര്‍ക്കു ജോലി ലഭിക്കുന്നതിന് പഞ്ചായത്തിന്റെ സഹായം തേടുമെന്നും അധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. നേവല്‍ നിയമനങ്ങള്‍ നടക്കുന്ന കൊച്ചിയിലെ റിക്രൂട്ടിങ് സെന്റര്‍ ഏഴിമലയില്‍ തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുïെന്നും അധികൃതര്‍ പറഞ്ഞു. രാമന്തളിയിലെ ഭൂമി വില നിര്‍ണയിച്ച് തിട്ടപ്പെടുത്താന്‍ വില്ലേജ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."