സമഗ്ര വിദ്യാഭ്യാസ പദ്ധതി മികച്ച സ്‌കൂളിന് 25 ലക്ഷം
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന സ്‌കൂളിനു ഓരോ വര്‍ഷവും 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനം. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ 24 സര്‍ക്കാര്‍ സ്‌കൂളുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു മുന്നോടിയായി ജില്ലാതല ആശയരൂപീകരണ ശില്‍പശാല ഒക്‌ടോബര്‍ ആദ്യവാരം നടത്താനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, പി.ടി.എ, എസ്.എം.സി പ്രതിനിധി, സ്‌കൂള്‍ ലീഡര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍തല പദ്ധതി കോഓര്‍ഡിനേറ്റര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ആശയരൂപീകരണ ശില്‍പശാല നടത്തുക. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെയും നടപ്പാക്കേï വഴികളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനു വേïിയാണ് ശില്‍പശാല. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതി ജില്ലാപഞ്ചായത്തിന്റെ ഏറ്റവും മികച്ച പദ്ധതിയായിട്ടാണ് കണക്കാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എസ്.എം.സി, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ഒക്‌ടോബര്‍ അവസാനത്തോടെ സ്‌കൂള്‍ തല വികസന സമിതി രൂപീകരിക്കും. നവംബറോടെ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാവും. എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക ജില്ലാതല മോണിറ്ററിങ് സമിതികള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. വിഷരഹിത പച്ചക്കറികളും മത്സ്യവും ഉപഭോക്താക്കളിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച അക്വാ ഗ്രീന്‍ മാര്‍ട്ടില്‍ ശുദ്ധവും പോഷകമൂല്യങ്ങള്‍ കൂടുതലുള്ളതുമായ പാല്‍ ഫാമുകളില്‍ നിന്ന് നേരിട്ടെത്തിക്കാനും പദ്ധതിയാവിഷ്‌കരിക്കും. മാര്‍ട്ട് നടത്തിക്കൊïുപോവുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്താനും തീരുമാനമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം ഡിസംബറോടെ 70 ശതമാനം പൂര്‍ത്തിയാക്കാനും ഫെബ്രുവരിയോടെ 100 ശതമാനമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, കെ ശോഭ, ടി.ടി റംല, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍, എം.കെ ശ്രീജിത്ത് സംസാരിച്ചു. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി തിരികെ പോകുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ ശ്രീജിത്തിന് യോഗം യാത്രയയപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."