HOME
DETAILS

സഹനം.. മിതത്വം.. സഫലമീ ജീവിതം

  
backup
September 27 2016 | 02:09 AM

%e0%b4%b8%e0%b4%b9%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%b8%e0%b4%ab%e0%b4%b2%e0%b4%ae%e0%b5%80-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4-2


കാസര്‍കോട്: സഹനവും മിതത്വവും കൈമുതലാക്കിയ ജീവിതമായിരുന്നു അന്തരിച്ച കെ മാധവന്റേത്. മാധവനും പ്രധാന കഥാപാത്രമാകുന്ന കയ്യൂരിന്റെയും കയ്യൂരിലെ കര്‍ഷക സമരത്തിന്റെയും ചരിത്രം പറഞ്ഞ 'ചിരസ്മരണ'യെന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഒരു കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യനും സഹയാത്രികനും കൂടിയായ നിരഞ്ജന നടത്തിയ നിരീക്ഷണം അക്ഷരംപ്രതി ശരിയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയുന്നആരും സമ്മതിക്കും.
ചിരസ്മരണയുടെ ആമുഖം...'സഹന ശക്തിയും നിരാഡംബര ജീവിതവുമാണ് കെ മാധവന്റെ സുപ്രധാന ഗുണങ്ങള്‍. സാധാരണക്കാരുമായി പുലര്‍ത്തിയ സ്വാഭാവിക അടുപ്പം അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയായിരുന്നു. കാഞ്ഞങ്ങാട്ടുകാരന്‍, ഹിന്ദി പരിണതമതി, ഹെഡ്മാസ്റ്ററുടെ അനുമതിയോടെ കയ്യൂരിലെ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ ഹിന്ദി പഠിപ്പിക്കും. നേരം വെളുക്കാറാകുമ്പോള്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു ക്ലാസ്. ഞാന്‍ ക്ലാസില്‍ ചേര്‍ന്നു. മെലിഞ്ഞുണങ്ങിയ ഈ ചെറുപ്പക്കാരന്‍ രാത്രികാലത്ത് ഗ്രാമങ്ങളില്‍ വിപ്ലവസ ാഹിത്യം ചുമന്നു നടന്നു വിതരണം ചെയ്യുകയായിരുന്നു. കര്‍ഷക സംഘടനയുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയ ഈ മനുഷ്യനു ഹിന്ദി അധ്യാപന ജോലി പൊലിസിന്റെ കണ്ണില്‍ പൊടിയിടാനുള്ള ഒരു മറ മാത്രമായിരുന്നു. എനിക്കദ്ദേഹത്തോട് ആദരവു തോന്നി. രാഷ്ട്രീയ അനുഭാവമില്ലായിരുന്നെങ്കിലും വ്യക്തിപരമായി അദ്ദേഹം എനിക്കു പ്രിയപ്പെട്ടവനായി തീര്‍ന്നു'.
ചിരസ്മരണയുടെ എഴുത്തുകാരനായ നിരഞ്ജന പതുക്കെ കമ്മ്യൂണിസ്റ്റാവുന്ന കാഴ്ചയാണ് പിന്നീട്. കെ മാധവന്റെ തീഷ്ണമായ സമരത്തിന്റെയും കര്‍ഷക-കര്‍ഷക തൊഴിലാളികളുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചുവെന്ന് കാണിച്ചുതരുന്ന ചിരസ്മരണയില്‍ ഒരര്‍ഥത്തില്‍ കെ മാധവന്‍ തന്നെയാണ് നായകന്‍.
കയ്യൂര്‍ എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തെ കെട്ടിപ്പടുക്കുന്നതിനൊപ്പം കേരളമാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശാക്തീകരണത്തിനും സ്വാതന്ത്ര്യ സമരത്തിലും നിസ്തുലമായ സേവനം നടത്തിയ മാധവേട്ടന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ ഓര്‍മ മായ്ക്കുന്നതാണ്.
നൂറ്റാïിന്റെ സാക്ഷി

കയ്യൂരിന്റെ എഴുത്തുകാരനില്‍ നിന്ന് പുതുതലമുറയിലെ എഴുത്തുകാരിലെത്തുമ്പോഴും കെ മാധവനെ കുറിച്ചുള്ള നിരീക്ഷണത്തില്‍ മാറ്റമില്ല. ഇ.പി രാജഗോപാലന്‍ കെ മാധവനെക്കുറിച്ച് ഫേസ്ബുക്കില്‍ പറയുന്നു... കാസര്‍കോട് നാട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്. മാധവേട്ടനെ നേരില്‍ കാണുമ്പോഴെല്ലാം ഈകാര്യമാണ് മനസില്‍ തെളിയുക. അതു ചെറിയ കാര്യവുമല്ല. ഞാന്‍ നേരില്‍ കï ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ മാധവേട്ടനാണ്. മരിക്കുമ്പോള്‍ വയസ് 101 കടന്നിരുന്നു. ഒരു നൂറ്റാïു കാലത്തെ ജീവിത വ്യവഹാരങ്ങള്‍ക്കുടമയായ ആള്‍ എന്ന അറിവ്  മാധവേട്ടന് സവിശേഷ സ്ഥാനം നല്‍കിപ്പോന്നു. മാധവേട്ടന്‍ വിശ്രമകാലത്തും ഒരര്‍ഥത്തില്‍ സജീവമായിരുന്നു. ഓര്‍മകള്‍ രേഖപ്പെടുത്താനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും തയാറായിക്കൊïാണ് അദ്ദേഹം ജീവിച്ചത്.
സമ്പന്നത വേïെന്നു തീരുമാനിക്കുന്നതാണ് കമ്മ്യൂണിസ്റ്റാവാനുള്ള ആദ്യപ്രവര്‍ത്തനമെന്ന് മാധവേട്ടന്‍ വിശ്വസിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ ഏതു ശൈലിയാണ് താന്‍ വ്യക്തിപരമായി സ്വീകരിക്കേïതെന്ന കാര്യത്തില്‍ മാധവേട്ടന് അവ്യക്തത ഉïായിരുന്നില്ല. പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധികള്‍ കുടിച്ച ചായ ഗ്ലാസുകള്‍ കഴുകിവച്ച മാധവനെന്ന വളïിയര്‍ ഏച്ചിക്കാനം തറവാട്ടിലെ പ്രഭുകുമാരനായിരുന്നു.
വിദ്വാന്‍ പി കേളുനായര്‍, പി കുഞ്ഞിരാമന്‍ നായര്‍ എന്നിവരെക്കുറിച്ച് ചിലതൊക്കെ എഴുതേïിവന്നപ്പോള്‍ നേരറിവുകള്‍ക്കായി മാധവേട്ടനെയാണ് ആശ്രയിച്ചത്. അവരെക്കുറിച്ചുള്ള ഓര്‍മകള്‍ അതിവാര്‍ധക്യത്തിലും മാധവേട്ടനെ വിട്ടകന്നിരുന്നില്ല. 'കേളു' നാടകത്തില്‍ കെ മാധവന്‍ ഒരു കഥാപാത്രമാണ്. സജീവമായ പ്രവര്‍ത്തന സ്മൃതികളുടെ ആള്‍രൂപം.
മാധവേട്ടന്റെ ഓര്‍മപ്പുസ്തകങ്ങള്‍ പലതുï്. ചരിത്രഗവേഷകരുടെ സാന്നിധ്യവും പ്രേരണയുമാണ് മാധവേട്ടനെ എഴുത്തുകാരനാക്കിയത്. അസാധാരണമായ സുതാര്യതയോടെ ഗ്രാമതല രാഷ്ട്രീയപ്രവത്തനത്തിന്റെ വിപുലവും വൈവിദ്ധ്യം നിറഞ്ഞതും നാടകീയവുമായ അനുഭവങ്ങള്‍ ആ പുസ്തകങ്ങളില്‍ വന്നു. ആര്‍ക്കും അവഗണിക്കാനാവാത്ത രാഷ്ട്രീയരേഖകളാണ് അവ. ഏറ്റവും ശ്രദ്ധേയമായി തോന്നുന്നത് 'ഒരു ഗാമത്തിന്റെ ഹൃദയത്തിലൂടെ' എന്ന കൃതിയാണ്. മോണോഗ്രാഫ് മടിക്കൈ എന്ന ഗ്രാമത്തിലെ പ്രതിരോധത്തിന്റെ രചനാത്മക ചരിത്രം. ഭാഷ, ശരീരഭാഷ, ആഹാരം എല്ലാറ്റിലും രാഷ്ട്രീയമുïെന്നും പഠിപ്പിച്ച മാധവേട്ടന്‍, രാഷ്ട്രീയത്തെ സമഗ്രമായി കï കാലത്തിന്റെ പ്രതിനിധിയാണ് മാധവേട്ടന്‍.
എന്നും പാവപ്പെട്ടവര്‍ക്കു വേïി പൊരുതുകയും അവരെ പൊരുതാന്‍ പഠിപ്പിക്കുകയും ചെയ്ത മാധവേട്ടന്‍ വിടവാങ്ങുമ്പോള്‍ സഹനത്തിലൂടെയും നിരാഡംബരത്തിലൂടെയും കെട്ടിപ്പടുത്ത ജീവിതം സഫലമാണെന്നു പറയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago