HOME
DETAILS

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ സംവാദത്തില്‍ തുല്യശക്തികളായി ഹിലരിയും ട്രംപും

  
backup
September 27 2016 | 04:09 AM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-3

വാഷിങ്ടണ്‍: വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രസിഡന്റ് സംവാദത്തില്‍ തുല്യമായി തിരിച്ചടിച്ച് ട്രംപും ഹിലരിയും. ചിരിച്ചു കൊണ്ട് കൈകൊടുത്ത് തുടങ്ങിയ സംവാദത്തില്‍ ട്രംപ് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന ഹിലരിയുടെ വാക്കുകളിലൂടെയാണ് സംവാദം തുടങ്ങിയത്. എന്നാല്‍, താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇ-മെയിലുകള്‍ പുറത്തുവിട്ടാല്‍ തന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടാമെന്നും ട്രംപ് തിരിച്ചടിച്ചു. ഇ-മെയിലിന്റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും അതിന്റെ ഉത്തരാവദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഹിലരി പറഞ്ഞു. എന്നാല്‍, ധനികല്ലെന്നും ദാനശീലനാണെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയില്‍ ഒളിച്ചുകളി നടത്തുന്നതെന്ന് ഹിലരി ചോദിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങള്‍ ചൈന പോലുള്ള രാജ്യങ്ങള്‍ തട്ടിയെടുക്കുന്നതായി പറഞ്ഞ ട്രംപ്. ഇതിനെ വലിയ കമ്പനികള്‍ക്ക് നികുതിയിളവുകള്‍ നല്‍കി വിദേശത്തേക്ക് പോകുന്നത് തടയുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന അമേരിക്കയില്‍ പണക്കാരനെയും പാവപ്പെട്ടവനെയും പരിഗണിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് തന്റെ സ്വപ്‌നമെന്നും സ്ത്രീകള്‍ക്ക് തുല്യവേതനവും അടിസ്ഥാന വേതനത്തില്‍ വര്‍ധവും തന്റെ സ്വപ്‌നത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ സാധരണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍, ട്രംപാകട്ടെ പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞു.

ഒബാമയും ഹിലരിയും ചേര്‍ന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചതെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍, ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമാണെന്നും ഹിലരി തിരിച്ചടിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രാധാന്യമേറിയ ഘട്ടമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് നടത്തുന്ന നാല് സംവാദങ്ങള്‍. ഫോഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസിലാണ് ആദ്യസംവാദം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago