മുഖ്യമന്ത്രീ.. തെരുവില്‍ സംസാരിക്കുന്നത് പോലെ സംസാരിക്കരുത്, ഇത് നിയമസഭയാണ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം രംഗത്ത്. തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്നത് പോലെ നിയമസഭയില്‍ സംസാരിക്കരുത്. നിരവധി മഹാന്മാര് ഇരുന്ന കസേരയാണിതെന്ന് മുഖ്യമന്ത്രി ഓര്‍മിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത് സ്വാശ്രയസമരത്തിനെത്തിയ അനുകൂലികള്‍ വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്. കൂടാതെ നിയമസഭയുടെ രണ്ടാം ദിനത്തില്‍ പ്രതിപക്ഷം സഭയിലെത്തിയതിനെയും എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത് കാമറകള്‍ മുമ്പിലാണെന്നും കാമറകള്‍ പോയപ്പോള്‍ പ്ലക്കാര്‍ഡുകള്‍ താഴ്ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."