റദ്ദാക്കപ്പെട്ട ആഭ്യന്തര ഹജ്ജ് അപേക്ഷകരുടെ പണം തിരികെ നല്‍കണമെന്ന് മന്ത്രാലയം
ജിദ്ദ: വിവിധ കാരണത്താല്‍ റദ്ദാക്കപ്പെട്ട ആഭ്യന്തര ഹജ്ജ് അപേക്ഷകരുടെ പണം തിരിച്ചു നല്‍കണമെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് മന്ത്രാലയം ഹജ്ജ് സേവന കമ്പനികള്‍ക്ക് അറിയിപ്പ് നല്കി. പണം തിരിച്ചു നല്കാത്തത്തിനെ തുടര്‍ന്ന് നിരവധി പേര് സഊദി ഹജ്ജ് മന്ത്രാലയത്തില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. നിശ്ചിത സമയത്തിനകം പണം തിരികെ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
റദ്ദാക്കപ്പെട്ടവരുടെ പണം തിരികെ കൊടുക്കുവാന്‍ താമസിക്കുന്നതായി കാണിച്ച് സ്വദേശികളും നിരവധി വിദേശികളും പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് വരുന്ന പരാതികള്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിക്ക് കൈമാറും. തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."