HOME
DETAILS
MAL
പാകിസ്താനുമായുള്ള അതിസൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പുന:പരിശോധിക്കുന്നു
backup
September 27 2016 | 08:09 AM
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനോടുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്താന് നല്കിയ അതിസൗഹൃദ രാഷ്ട്ര പദവിഇന്ത്യ പുന:പരിശോധിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. സെപ്തംബര്‍ 29 നാണ് യോഗം. വിദേശകാര്യ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഗാട്ട് കരാറിന്റെ ഭാഗമായി 1996ലാണ് പാകിസ്താന് ഇന്ത്യ അതിസൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. ഇതനുസരിച്ച് വ്യാപാരത്തില്‍ ലോക വ്യാപാര സംഘടനയിലെ മറ്റ് രാജ്യങ്ങളേക്കാള്‍ പരിഗണന പാകിസ്താന് നല്‍കിവരുന്നുണ്ട്.
പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യവും പരിശോധിക്കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."