ചാലക്കുടി ഷണ്മുഖന് കൊലക്കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
ചാലക്കുടി: ചാലക്കുടി ഷണ്മുഖന് കൊലക്കേസില്‍ ഒമ്പത് പ്രതികള്‍ ജീവപര്യന്തം തടവ്. 2004 ഡിസംബര്‍ 11ന് തമിഴ്നാട് സ്വദേശിയായ ഷണ്മുഖനെ കഴുത്തറുത്ത് കൊന്ന് ചാലക്കുടി പുഴയില്‍ തള്ളിയ സംഭവത്തിലാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളെല്ലാം തമിഴ്നാട് സ്വദേശികളാണ്. വിവിധ വകുപ്പുകള്‍ പ്രകാരം 14 വര്‍ഷം തടവും 40,000 രൂപ വീതം പിഴയും അടയ്ക്കണം. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
കേസില്‍ പ്രതികളായ 10 പേരില്‍ ഒമ്പത് പേരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി തിരിച്ചങ്കോട് നാമക്കല്‍ സ്വദേശി ശരവണന്, ശരവണന്റെ ഭാര്യയും രണ്ടാം പ്രതിയുമായ ശിവകാമി, സെന്തില്‍, ലക്ഷമണന്, ഈറോഡ് സ്വദേശി രമേഷ്, സേലം സ്വദേശി ജഗദീഷ്, നാമക്കല്‍ സ്വദേശികളായ രംഗസ്വാമി, മുത്തു എന്ന മാണിക്യം, മുത്തു എന്ന അംഗമുത്തു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പത്താം പ്രതിയായ ഗോവിന്ദരാജ് ജാമ്യത്തിലിറങ്ങി മുങ്ങിയ കേസുള്ളതിനാല്‍ ഇയാളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തിലാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
തമിഴ്നാട്ടിലെ തിരിച്ചങ്കോട് മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന അളകരശനെ 2004 ഡിസംബര്‍ ഏഴിന് 14 പേര് ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഏക ദൃക്സാക്ഷിയായിരുന്നു ഷണ്മുഖന്. ഈ കേസില്‍ ഒന്നാം പ്രതിയാണ് ശരവണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."