സിന്ധുനദീജല കരാര്‍ റദ്ദാക്കിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് പാകിസ്താന്‍
ഇസ്ലാമാബാദ്: ഉറി ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് പാകിസ്താന്‍. സിന്ധുനദീജലക്കരാര്‍ ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാകില്ല. അന്തര്‍ദേശീയ നിയമമനുസരിച്ച് കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. കാര്‍ഗില്‍,സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിട്ടില്ലെന്നും സര്‍താജ് അസീസ് പാക് മാധ്യമങ്ങളോട് പറഞ്ഞു.
ഉറി ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതു ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍ രക്തവും വെള്ളവും ഒരേ സമയം ഒഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
കരാര്‍ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, സത്‌ലജ്, രവി എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
സ്വന്തം രാജ്യത്തെ നദിയായിട്ടും സിന്ധുവില്‍ നിന്നും 20 ശതമാനം ജലം ഉപയോഗിക്കാനുള്ള അനുമതി മാത്രമേ കരാര്‍ പ്രകാരം ഇന്ത്യയ്ക്കുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."