HOME
DETAILS
MAL
മാധ്യമങ്ങളെ അപമാനിച്ച് പിണറായി; കരിങ്കൊടി കാണിച്ചവര്‍ ചാനലുകാര് വാടകയ്ക്കെടുത്തവര്‍
backup
September 27 2016 | 13:09 PM
കൊച്ചി: തന്നെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകാര് വാടകയ്ക്കെടുത്തവരാണെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
യൂത്ത് കോണ്‍ഗ്രസുകാരെ അപമാനിക്കാന്‍ വേണ്ടിയല്ല താന്‍ നിയമസഭയില്‍ ഇതു പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രധാനപ്പെട്ട യുവജന സംഘടന തന്നെയാണ്. തീരെ ആളില്ലാത്ത സംഘടനയാണെന്നൊന്നും പറയാന്‍ സാധിക്കില്ല.
എന്നാല്‍ തന്നെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തതാണെന്ന് തനിക്ക് തോന്നിയില്ല. അവിടെ എത്തിയ ചാനലുകാര് സംഘടിപ്പിച്ചവരായിരിക്കും അവര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്തരത്തില്‍ പണിചെയ്യുന്നവരും മാധ്യമ പ്രവത്തകരിലുണ്ടല്ലോ ആദ്യമായിട്ടല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പണി ചെയ്യുന്നത്. ഇതിനു മുമ്പും ഇത്തരത്തില്‍ പണി ചെയ്തിട്ടുണ്ടല്ലോയെന്നും പിണറായി വിജയന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."