നല്ലപാതിക്ക് തണലായി റംലയുണ്ട്; മറുകര പറ്റാന്‍ സുമനസുകളുടെ സഹായവും
കല്‍പ്പറ്റ: ഭര്‍ത്താവ് അബൂട്ടിക്ക് ഓര്‍മ തിരിച്ചെത്തുന്ന കാലവും കാത്ത് കഴിയുകയാണ് കല്‍പ്പറ്റ തുര്‍ക്കി മണ്ണായത്ത്‌വളപ്പില്‍ റംല. സ്വബോധത്തിലേക്ക് എത്തുമെന്നതില്‍ വൈദ്യശാസ്ത്രത്തിനും കൃത്യമായ ഉത്തരമില്ല. എങ്കിലും ഇമവെട്ടാതെ കാത്തിരിക്കുകയാണ് ഇവര്‍. 2014 ഡിസംബറിലാണ് അബൂട്ടി(50)യുടെ സ്വബോധം നിശ്ചലമാക്കിയ അപകടമുണ്ടായത്. കിണര്‍ നിര്‍മിക്കുന്ന ജോലിക്കാരനായിരുന്നു അബൂട്ടി. അന്ന് താഴെ അരപ്പറ്റയിലായിരുന്നു താമസം. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുറകില്‍ നിന്നും അമിതവേഗതയില്‍ എത്തിയ ടിപ്പര്‍ലോറി ബൈക്കിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. അന്ന് തലക്ക് കാര്യമായ ക്ഷതം സംഭവിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പിന്നീട് ചികിത്സ. ബോധം തിരിച്ചുവരാതെ ബാക്കി ചികിത്സകള്‍ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എപ്പോള്‍ ബോധം വരുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാരും കൈമലര്‍ത്തുകയാണ്. അപകടത്തെ തുടര്‍ന്ന് ലക്ഷങ്ങളുടെ ചെലവുകള്‍ വന്നു. മറ്റ് പോംവഴികളില്ലാതായതോടെ റംല ഭര്‍ത്താവിനെയും കൊണ്ട് കല്‍പ്പറ്റ തുര്‍ക്കിയിലെ സഹോദരന്‍ കുട്ട്യാലിയുടെ വീട്ടിലേക്ക് താമസം മാറ്റി. സ്വന്തമായി ഈ കുടുംബത്തിന് ഒരു സെന്റ് പോലും ഭൂമിയില്ല. സഹോദരന്റെയും നാട്ടുകാരുടെയും സഹായംകൊണ്ട് മാത്രമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് റംല പറഞ്ഞു. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ കൃത്യമായി തൊഴിലുറപ്പ് ജോലിക്ക് പോലും പോകാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ എല്ലാമാസവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകണം. ആംബുലന്‍സിലാണ് കൊണ്ടുപോകുക. ഇതിനുള്ള പണവും കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."